കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രവർത്തനങ്ങൾക്ക് സിഎംആർഎഫിൽ നിന്ന് ചെലവാക്കിയത് 472 കോടി, കണക്ക് പുറത്തുവിട്ട് ഒഡിഷ സർക്കാർ

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡിഷയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ച് മുതല്‍ 472.63 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചെലവാക്കിയെന്ന് മന്ത്രി പത്മനാഭ ബെഹ്്‌റ നിയമസഭയില്‍ അറിയിച്ചു. സിഎംആര്‍എഫ് ഗ്രാന്റ് ബജറ്റ് വിഹിതത്തില്‍ നിന്നുള്ള മറ്റ് ചെലവുകള്‍ക്ക് പുറമെയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 2000 കോടിയോളം രൂപ ചെലവായെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

covid

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പൊട്ടിപ്പുറപ്പെട്ട മാര്‍ച്ച മുതല്‍ ഏത്ര തുക ലഭിച്ചെന്ന് സംബന്ധിച്ച് ഒരു വിവരങ്ങളും മന്ത്രി വ്യക്തമാക്കിയിട്ടില്ല. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സംസ്ഥാനത്ത് കൊവിഡ് കെയര്‍ സെന്റര്‍, പൊലീസുകാരുടെ ക്ഷേമം, ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് ചെലവ്, കുടിയേറ്റ തൊഴിലാളികളുടെ ക്വാറന്റീന്‍ ചെലവുകള്‍, നേപ്പാളിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ ഒഡിഷയിലെ തൊഴിലാളികളുടെ യാത്ര ചെലവ് എന്നിവയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം ഉപയോഗിച്ചത്. അതത് ജില്ലാ കളക്ടര്‍മാരാണ് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിക്കുന്നത്.

ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍

472 കോടിയില്‍ ഏറ്റവും കൂടുതല്‍ ചെലവായത് കുടിയേറ്റ തൊഴിലാളികളുടെ ക്വാറന്റീന്‍ ചെലവുകള്‍ക്കാണ്. അവരെല്ലാവരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പഞ്ചായത്തി രാജ് വിഭാഗങ്ങള്‍ക്ക് കുടിയേറ്റ തൊഴിലാളികളുടെ ക്വാറന്റീന്‍ ചെലവിനായി 160 കോടി രൂപയോളമാണ് അനുവദിച്ചത്. നഗരപ്രദേശങ്ങളിലെ ക്വാറന്റീന്‍ സഹായത്തിനായി 5.54 കോടി രൂപ ഭവന, നഗര വികസന വകുപ്പിന് കൈമാറിയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ 66 ലക്ഷം കടന്ന് കൊവിഡ്; 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കൊവിഡ്ഇന്ത്യയില്‍ 66 ലക്ഷം കടന്ന് കൊവിഡ്; 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് കൊവിഡ്

ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
Odisha Govt spent Rs 472 crore from the chief minister’s relief fund For Covid Related Expenditure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X