ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; വെടിയുതിര്‍ത്തത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്
നബ ദാസിന് വെടിയേറ്റതിനെ തുടര്‍ന്ന് ബി ജെ ഡി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. നവീന്‍ പട്നായിക് സര്‍ക്കാരിലെ പ്രധാനിയായ നബ കിഷോര്‍ ദാസിന് ആണ് വെടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ജാര്‍സുഗുഡ ജില്ലയിലെ ബ്രജരാജ്നഗര്‍ ഏരിയയിലാണ് സംഭവം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു നബ കിഷോര്‍ ദാസ്.
വാഹനത്തില്‍ നിന്ന് ഇറങ്ങിയ നബ കിഷോര്‍ ദാസിന് നേരെ എഎസ്ഐ ഗോപാല്‍ ദാസ് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗോപാല്‍ ദാസ് നാലോ അഞ്ചോ തവണ വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.
ഇന്നത്തെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നോക്കാന്‍ എ എസ് ഐയെ ആണ് നിയോഗിച്ചിരുന്നത്. തന്റെ റിവോള്‍വറില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്ന് ബ്രജ്രാജ്നഗര്‍ എസ്ഡിപിഒ ഗുപ്തേശ്വര് ഭോയ് പി ടി ഐയോട് പറഞ്ഞു.
എ എസ് ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ് എ എസ് ഐ ഗോപാല്‍ ദാസ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് അറിയില്ല എന്നും എസ് ഡി പി ഒ പറഞ്ഞു.
വെടിവെപ്പിനെ തുടര്‍ന്ന് ബി ജെ ഡി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. നബ കിഷോര്‍ ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നബ കിഷോര്‍ ദാസിന് ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നും ആരോഗ്യനില ഗുരുതരമാണ് എന്നുമാണ് റിപ്പോര്‍ട്ട്.
മന്ത്രിക്ക് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നും മുതിര്‍ന്ന ബി ജെ ഡി നേതാവ് പ്രസന്ന ആചാര്യ പറഞ്ഞു.

സംഭവത്തെ അപലപിക്കുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തും എന്നും പ്രസന്ന ആചാര്യ പറഞ്ഞു. നബ കിഷോര്‍ ദാസ് അടുത്തിടെ മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിന് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്ണ്ണക്കലങ്ങള് സംഭാവന ചെയ്തിരുന്നു.
1.7 കിലോ സ്വര്‍ണ്ണവും 5 കിലോ വെള്ളിയും കൊണ്ട് നിര്‍മ്മിച്ച കലങ്ങള്‍ രാജ്യത്തെ പ്രശസ്തമായ ശനി ആരാധനാലയങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിലേക്കാണ് അദ്ദേഹം സംഭാവന ചെയ്തിരുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications