കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; വെടിയുതിര്‍ത്തത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍

നബ ദാസിന് വെടിയേറ്റതിനെ തുടര്‍ന്ന് ബി ജെ ഡി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

Google Oneindia Malayalam News
nabadas

ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. നവീന്‍ പട്‌നായിക് സര്‍ക്കാരിലെ പ്രധാനിയായ നബ കിഷോര്‍ ദാസിന് ആണ് വെടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ജാര്‍സുഗുഡ ജില്ലയിലെ ബ്രജരാജ്‌നഗര്‍ ഏരിയയിലാണ് സംഭവം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു നബ കിഷോര്‍ ദാസ്.

വാഹനത്തില്‍ നിന്ന് ഇറങ്ങിയ നബ കിഷോര്‍ ദാസിന് നേരെ എഎസ്‌ഐ ഗോപാല്‍ ദാസ് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗോപാല്‍ ദാസ് നാലോ അഞ്ചോ തവണ വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

ഇന്നത്തെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നോക്കാന്‍ എ എസ് ഐയെ ആണ് നിയോഗിച്ചിരുന്നത്. തന്റെ റിവോള്‍വറില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്ന് ബ്രജ്രാജ്നഗര്‍ എസ്ഡിപിഒ ഗുപ്‌തേശ്വര്‍ ഭോയ് പി ടി ഐയോട് പറഞ്ഞു.

എ എസ് ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ് എ എസ് ഐ ഗോപാല്‍ ദാസ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് അറിയില്ല എന്നും എസ് ഡി പി ഒ പറഞ്ഞു.

റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്

വെടിവെപ്പിനെ തുടര്‍ന്ന് ബി ജെ ഡി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. നബ കിഷോര്‍ ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നബ കിഷോര്‍ ദാസിന് ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നും ആരോഗ്യനില ഗുരുതരമാണ് എന്നുമാണ് റിപ്പോര്‍ട്ട്.

സംസ്ഥാനം കടത്തിലെന്ന് പ്രതിപക്ഷം; പിന്നാലെ വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റസംസ്ഥാനം കടത്തിലെന്ന് പ്രതിപക്ഷം; പിന്നാലെ വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ

മന്ത്രിക്ക് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നും മുതിര്‍ന്ന ബി ജെ ഡി നേതാവ് പ്രസന്ന ആചാര്യ പറഞ്ഞു.

shot

സംഭവത്തെ അപലപിക്കുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തും എന്നും പ്രസന്ന ആചാര്യ പറഞ്ഞു. നബ കിഷോര്‍ ദാസ് അടുത്തിടെ മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിന് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണക്കലങ്ങള്‍ സംഭാവന ചെയ്തിരുന്നു.

17 വര്‍ഷത്തെ കാത്തിരിപ്പാണ്...; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്17 വര്‍ഷത്തെ കാത്തിരിപ്പാണ്...; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

1.7 കിലോ സ്വര്‍ണ്ണവും 5 കിലോ വെള്ളിയും കൊണ്ട് നിര്‍മ്മിച്ച കലങ്ങള്‍ രാജ്യത്തെ പ്രശസ്തമായ ശനി ആരാധനാലയങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലേക്കാണ് അദ്ദേഹം സംഭാവന ചെയ്തിരുന്നത്.

English summary
Odisha health minister Naba Kishore Das was shot, bjd says its shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X