Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്19 വാക്‌സിന്‍ സുരക്ഷ; സംഭരണ കേന്ദ്രങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് ഒഡീഷ

ഭുവനേശ്വര്‍: കൊവിഡ് വാക്‌സിന്റെ സുരക്ഷയ്ക്കായി സംഭരണ കേന്ദ്രങ്ങള്‍ക്കും വാക്‌സിന്‍ എത്തിയ്ക്കുന്ന സംവിധാനങ്ങള്‍ക്കും മാര്‍ഗ്ഗരേഖ (എസ്ഒപി- സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍) പുറത്തിറക്കി ഒഡീഷ സര്‍ക്കാര്‍. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പികെ മോഹപത്ര കത്തയച്ചു.

1940 ലെ ഡ്രൈഗസ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടും 1945 ലെ റൂളുകളും പ്രകാരം കൊവിഡ് വാക്‌സിന്റെ അനധികൃതമായ സംഭരണം, വിതരം, വില്‍പന, വാങ്ങല്‍ എന്നിവ കുറ്റകരമാണെന്നാണ് കത്തില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഉടനടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും മറ്റ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ പറയുന്നു.

vaccine

കൊവിഡ് വാക്‌സിന്റെ എന്‍ഡ് ടു എന്‍ഡ് ട്രാക്കിങ്ങിനായി കൊ-വിന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും നല്‍കുന്ന ഡോസേജുകളും ഇതുമായി ലിങ്ക് ചെയ്യണം. COVID-19 വാക്‌സിന്‍ (പേര്, ബാച്ച്, നിര്‍മ്മാണ തീയതി) എന്നിവയുടെ വിശദാംശങ്ങള്‍ ഇലക്ട്രോണിക് ഡാറ്റാബേസില്‍ രേഖപ്പെടുത്തുകയും ബാച്ച് നമ്പറിനൊപ്പം വാക്‌സിന്‍ ഡോസുകള്‍ ഇലക്ട്രോണിക് സിസ്റ്റം ഉപയോഗിച്ച് മാത്രം ഓരോ സൈറ്റിനും അനുവദിക്കുകയും ചെയ്യും.

ഭാഗികമായി ഉപയോഗിച്ച എല്ലാ കുപ്പികളും കോള്‍ഡ് ചെയിന്‍ പോയിന്റിലേക്ക് തിരികെ കൊണ്ടുവരണം. കൂടാതെ സിപിസിബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ നീക്കം ചെയ്യുകയും വേണം. അതേസമയം കേടുപാടുകള്‍ സംഭവിക്കാത്ത, ലേബലുകള്‍ ഉള്ള ശൂന്യമായ കുപ്പികള്‍ മറ്റാരിലും എത്താതിരിക്കാനും ദുരുപയോഗം തടയാനും ശ്രദ്ധിക്കണം

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യത പരിമിതമായതിനാല്, സംഭരണ സ്ഥലത്തും ഗതാഗത സമയത്തും സെഷന്‍ സൈറ്റുകളിലും വാക്‌സിനുകളുടെ സുരക്ഷയ്ക്കായി മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്.

കൊവിഡ്-19 വാ്ക്‌സിന്റെ സുരക്ഷയും ദുരപയോഗം തടയുന്നതും ഉറപ്പാക്കാന്‍ അതാത് ജില്ലകള്‍ പ്രാദേശികമായ മറ്റ് നടപടികളും കൈക്കൊള്ളേണ്ടതാണ് എന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+