കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്19 വാക്‌സിന്‍ സുരക്ഷ; സംഭരണ കേന്ദ്രങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് ഒഡീഷ

Google Oneindia Malayalam News

ഭുവനേശ്വര്‍: കൊവിഡ് വാക്‌സിന്റെ സുരക്ഷയ്ക്കായി സംഭരണ കേന്ദ്രങ്ങള്‍ക്കും വാക്‌സിന്‍ എത്തിയ്ക്കുന്ന സംവിധാനങ്ങള്‍ക്കും മാര്‍ഗ്ഗരേഖ (എസ്ഒപി- സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍) പുറത്തിറക്കി ഒഡീഷ സര്‍ക്കാര്‍. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പികെ മോഹപത്ര കത്തയച്ചു.

1940 ലെ ഡ്രൈഗസ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടും 1945 ലെ റൂളുകളും പ്രകാരം കൊവിഡ് വാക്‌സിന്റെ അനധികൃതമായ സംഭരണം, വിതരം, വില്‍പന, വാങ്ങല്‍ എന്നിവ കുറ്റകരമാണെന്നാണ് കത്തില്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഉടനടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും മറ്റ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ പറയുന്നു.

vaccine

കൊവിഡ് വാക്‌സിന്റെ എന്‍ഡ് ടു എന്‍ഡ് ട്രാക്കിങ്ങിനായി കൊ-വിന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും നല്‍കുന്ന ഡോസേജുകളും ഇതുമായി ലിങ്ക് ചെയ്യണം. COVID-19 വാക്‌സിന്‍ (പേര്, ബാച്ച്, നിര്‍മ്മാണ തീയതി) എന്നിവയുടെ വിശദാംശങ്ങള്‍ ഇലക്ട്രോണിക് ഡാറ്റാബേസില്‍ രേഖപ്പെടുത്തുകയും ബാച്ച് നമ്പറിനൊപ്പം വാക്‌സിന്‍ ഡോസുകള്‍ ഇലക്ട്രോണിക് സിസ്റ്റം ഉപയോഗിച്ച് മാത്രം ഓരോ സൈറ്റിനും അനുവദിക്കുകയും ചെയ്യും.

ഭാഗികമായി ഉപയോഗിച്ച എല്ലാ കുപ്പികളും കോള്‍ഡ് ചെയിന്‍ പോയിന്റിലേക്ക് തിരികെ കൊണ്ടുവരണം. കൂടാതെ സിപിസിബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ നീക്കം ചെയ്യുകയും വേണം. അതേസമയം കേടുപാടുകള്‍ സംഭവിക്കാത്ത, ലേബലുകള്‍ ഉള്ള ശൂന്യമായ കുപ്പികള്‍ മറ്റാരിലും എത്താതിരിക്കാനും ദുരുപയോഗം തടയാനും ശ്രദ്ധിക്കണം

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യത പരിമിതമായതിനാല്, സംഭരണ സ്ഥലത്തും ഗതാഗത സമയത്തും സെഷന്‍ സൈറ്റുകളിലും വാക്‌സിനുകളുടെ സുരക്ഷയ്ക്കായി മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്.

കൊവിഡ്-19 വാ്ക്‌സിന്റെ സുരക്ഷയും ദുരപയോഗം തടയുന്നതും ഉറപ്പാക്കാന്‍ അതാത് ജില്ലകള്‍ പ്രാദേശികമായ മറ്റ് നടപടികളും കൈക്കൊള്ളേണ്ടതാണ് എന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

രൂപമാറ്റം സംഭവിച്ച കൊവിഡ്‌ വൈറസുകളിലും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്‌ പഠനംരൂപമാറ്റം സംഭവിച്ച കൊവിഡ്‌ വൈറസുകളിലും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്‌ പഠനം

കൊവാക്സിനോ കൊവിഷീല്‍ഡോ മികച്ചത്; ഫലപ്രാപ്തി നിരക്ക് കൂടിതല്‍ ഏതിന്; വാക്സിനുകളുടെ താരതമ്യം ഇങ്ങനെകൊവാക്സിനോ കൊവിഷീല്‍ഡോ മികച്ചത്; ഫലപ്രാപ്തി നിരക്ക് കൂടിതല്‍ ഏതിന്; വാക്സിനുകളുടെ താരതമ്യം ഇങ്ങനെ

 കോവിഷീൽഡ് വാക്സിന്‍ 200 രൂപയ്ക്ക് സര്‍ക്കാറിന് നല്‍കും; പൊതുജനങ്ങള്‍ക്ക് 1000 രൂപ: അദർ പൂനവല്ല കോവിഷീൽഡ് വാക്സിന്‍ 200 രൂപയ്ക്ക് സര്‍ക്കാറിന് നല്‍കും; പൊതുജനങ്ങള്‍ക്ക് 1000 രൂപ: അദർ പൂനവല്ല

ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതിചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതി

Recommended Video

cmsvideo
covishield vaccine price in India

ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതിചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതി

English summary
The Odisha Government has issued SOP for safety and security of Covid-19 vaccine at storage sites, during transportation, and at session sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X