മൂന്ന് വര്‍ഷം കൊച്ചുമകളെ പീഡിപ്പിച്ച് രസിച്ച മുത്തച്ഛന്‍.. !! ഞെട്ടിക്കുന്ന വെളിപ്പെ'ടുത്തൽ..!!!

  • Posted By:
Subscribe to Oneindia Malayalam

പുരി: പീഡനവാര്‍ത്തകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും പുലരുകയോ അവസാനിക്കുകയോ ചെയ്യാത്ത വിധമാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. ഒരു വയസ്സുകാരിയും തൊണ്ണൂറുകാരിയും ഒരുപോലെ പീഡിപ്പിക്കപ്പെടുന്ന ഞെട്ടിക്കുന്ന അവസ്ഥ.

ഒഡിഷയിലെ പുണ്യനഗരിയായ പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മുത്തച്ഛന്‍ നീണ്ട മൂന്ന് വര്‍ഷത്തോളമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. അതും പെണ്‍കുട്ടിയുടെ അച്ഛന്റെ അറിവോടെ.

മൂന്ന് വർഷത്തെ പീഡനം

മൂന്ന് വര്‍ഷമായി ഈ പെണ്‍കുട്ടിയെ മുത്തച്ഛന്‍ തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത് ഈ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തു.

അച്ഛന് അറിയാം..തടഞ്ഞില്ല

ഏറ്റവും ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി നിരന്തരം ബലാത്സംഗത്തിന് വിധേയയാകുന്ന വിവരം കുട്ടിയുടെ അച്ഛന് അറിയാമായിരുന്നു എന്നതാണ്. എന്നാലിയാള്‍ സ്വന്തം അച്ഛനെ തടയുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്തില്ല.

സഹിക്കാനാവാതെ പരാതി

നിരന്തര പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി തന്നെ ഈ വിവരം പുറത്തറിയിക്കുകയായിരുന്നു. സര്‍ദാര്‍ പോലീസ് സ്‌റ്റേഷനില്‍ പീഡനം സംബന്ധിച്ച് പെണ്‍കുട്ടി പരാതി നല്‍കി.

2013 മുതൽ നിരന്തര പീഡനം

പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. 2013 മുതല്‍ തന്നെ മുത്തച്ഛന്‍ നിരന്തരമായ ബലാത്സംഗം ചെയ്യുകയാണെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്.

ഗർഭം അലസിപ്പിച്ചു

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു തവണ ഗര്‍ഭം ധരിക്കുകയും ചെയ്തു. എന്നാല്‍ മുത്തച്ഛന്‍ ഈ ഗര്‍ഭം സത്യാബാദിയിലെ ആശുപത്രിയില്‍ വെച്ച് അലസിപ്പിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

പൊലീസ് കേസെടുത്തു

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

താമസം അമ്മയില്ലാത്ത വീട്ടിൽ

അച്ഛന്റെയും മുത്തച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മുന്‍പേ തന്നെ വീട്ടില്‍ നിന്നിറങ്ങി പോയിരുന്നു.

ആദ്യ പീഡനം ഒൻപതാം ക്ലാസ്സിൽ

പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മുത്തച്ഛന്റെ പീഡനത്തിന് ഇരായാവുന്നത്. പൂപറിക്കാന്‍ ചെന്നപ്പോള്‍ മുത്തച്ഛന്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പുറത്ത് അറിയാതിരിക്കാൻ ഭീഷണി

പീഡന വിവരം പുറത്ത് ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരം പുറത്തറിഞ്ഞാല്‍ ഫലം വലുതായിരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടി വിവരം ആരെയും അറിയിച്ചില്ല.

ഭയം മുതലെടുത്ത് പീഡനം

ഇത് മുതലാക്കിയ വൃദ്ധന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു. പെണ്‍കുട്ടി ക്ഷീണിതയായതിനെത്തുടര്‍ന്ന് ബന്ധുവായ സ്ത്രീയുടെ പക്കല്‍ അയച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

ഒത്താശ ചെയ്ത് അച്ഛൻ

മകളെ സ്വന്തം അച്ഛന്‍ ഗര്‍ഭിണിയാക്കിയ വിവരം പെണ്‍കുട്ടിയുടെ അച്ഛനും അറിയാമായിരുന്നു. ഇയാളുടെ അറിവോടു കൂടിയാണ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചത്.

വിവരം അമ്മയുടെ അടുത്ത്

നിസ്സഹായയായ പെണ്‍കുട്ടി വിവരം അമ്മയെ അറിയിച്ചു. ചില സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഇവര്‍ പെണ്‍കുട്ടിയെയും കൊണ്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.

മുത്തച്ഛൻ പിടിയിൽ

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയായ മുത്തച്ഛനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

English summary
A man in Puri in Odisha made his grand daughter a sex slave for three year. The father of the victim was aware of such exploitation.
Please Wait while comments are loading...