ഒഡിഷയില്‍ മാവോയിസ്റ്റ് ആക്രമണം; റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം!
ഭുവനേശ്വര്‍: ഒഡിഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ മാവോയിസ്റ്റ് ആക്രമണം. ദോയ്ക്കല്ല് റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാത്രി റെയില്‍ വേ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ ശേഷമാണ് സ്ഫോടനം നടത്തിയത്. പിന്നീട് ഇവരെ വിട്ടയയക്കുകയും ചെയ്തു. റെയില്‍വേ ജീവനക്കാര്‍ ഉപയോഗിക്കുന്ന വാക്കി ടോക്കികളും ആക്രമണകാരികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ ജീവനക്കാര്‍ക്കോ പോലീസിനോ പരിക്കേറ്റിട്ടിട്ടില്ല.
ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റുകള്‍ ഗുഡ്സ് ട്രെയിനിന്റെ എന്‍ജിനും കര്ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ പിടിച്ചിടുകയും ചെയ്തു. പോസ്റ്ററുകളും ദൊയ്ക്കലും സ്റ്റേഷനില്‍ ഉപേക്ഷിച്ചാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. മോദി സര്‍ക്കാരിന്റെയും നവീന്‍ പടാനായിക്ക് സര്‍ക്കാരിന്റെയും നയങ്ങളെയും എതിര്‍ക്കുന്നതും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുമുള്ളതായിരുന്നു പോസ്റ്ററുകള്‍. ഏപ്രില്‍ 15, 16 തിയ്യതികളില്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഷ സന്ദര്‍ശിക്കാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണം.

15-20 ആയുധധാരികളായ മാവോയിസ്റ്റുകള്‍ രാത്രി 12.15 ഓടെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് എത്തുകയും റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയ ശേഷം സ്റ്റേഷന് കെട്ടിടത്തില്‍ ബോംബിടുകയായിരുന്നുവെന്നാണ് സ്റ്റേഷന് മാസ്റ്റര്‍ എസ് കെ പരീദ പറയുന്നു. മറ്റൊരു സംഘം സ്റ്റേഷനിലെത്തിയ ഗുഡ്സ് ട്രെയിന്‍ തടഞ്ഞുനിര്‍ത്തി എന്ജിന് തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 2 മണിയോടെ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തതായി സ്റ്റേഷന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നീട് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications