കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷയില്‍ മാവോയിസ്റ്റ് ആക്രമണം; റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം!

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡിഷയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാവോയിസ്റ്റ് ആക്രമണം. ദോയ്ക്കല്ല് റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാത്രി റെയില്‍ വേ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ ശേഷമാണ് സ്‌ഫോടനം നടത്തിയത്. പിന്നീട് ഇവരെ വിട്ടയയക്കുകയും ചെയ്തു. റെയില്‍വേ ജീവനക്കാര്‍ ഉപയോഗിക്കുന്ന വാക്കി ടോക്കികളും ആക്രമണകാരികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ ജീവനക്കാര്‍ക്കോ പോലീസിനോ പരിക്കേറ്റിട്ടിട്ടില്ല.

ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റുകള്‍ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും കര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ പിടിച്ചിടുകയും ചെയ്തു. പോസ്റ്ററുകളും ദൊയ്ക്കലും സ്‌റ്റേഷനില്‍ ഉപേക്ഷിച്ചാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. മോദി സര്‍ക്കാരിന്റെയും നവീന്‍ പടാനായിക്ക് സര്‍ക്കാരിന്റെയും നയങ്ങളെയും എതിര്‍ക്കുന്നതും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുമുള്ളതായിരുന്നു പോസ്റ്ററുകള്‍. ഏപ്രില്‍ 15, 16 തിയ്യതികളില്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഷ സന്ദര്‍ശിക്കാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണം.

-maoists-

15-20 ആയുധധാരികളായ മാവോയിസ്റ്റുകള്‍ രാത്രി 12.15 ഓടെ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് എത്തുകയും റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയ ശേഷം സ്‌റ്റേഷന്‍ കെട്ടിടത്തില്‍ ബോംബിടുകയായിരുന്നുവെന്നാണ് സ്റ്റേഷന്‍ മാസ്റ്റര്‍ എസ് കെ പരീദ പറയുന്നു. മറ്റൊരു സംഘം സ്റ്റേഷനിലെത്തിയ ഗുഡ്‌സ് ട്രെയിന്‍ തടഞ്ഞുനിര്‍ത്തി എന്‍ജിന്‍ തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 2 മണിയോടെ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തതായി സ്റ്റേഷന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നീട് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

English summary
Suspected Maoists triggered blasts at Doikallu railway station in Rayagada district last night and abducted a couple of railway officials before they were allowed to go. The assailants snatched a few walkie talkies used by the railway staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X