മന്ത്രിയ്ക്ക് ചെരിപ്പിട്ട് കൊടുക്കാനും സുരക്ഷാ ഉദ്യോഗസ്ഥന്‍ വേണം, വീഡിയോ
ഭുവനേശ്വര്‍: സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ചെരിപ്പ് ധരിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്‌റ വിവാദത്തില്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ കേന്‍ജിജാറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കൊടി ഉയര്‍ത്തിയതിന് ശേഷം വേദിയില്‍ നില്‍ക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് ചെരിപ്പ് ഇട്ട് തരാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത്തോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് മന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ' ഞാനൊരു വിഐപിയാണ്, ഞാന്‍ ദേശീയ പതാക ഉയര്‍ത്തുന്നു, ഇയാള്‍ ഇങ്ങനെ ചെയ്യുന്നു'
#WATCH: Odisha Minister Yogendra Behera makes PSO tie his sandal straps in public in Kendujhar, says 'I am a VIP'https://t.co/yB0ZUslWxt
— ANI (@ANI_news) August 16, 2016
പ്രശ്‌നത്തെ പ്രതിപക്ഷം ഏറ്റെടുത്തതോടെ തനിക്ക് മുട്ടു വേദനയായത് കൊണ്ട് കുനിയാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ സഹായം തേടിയതാണെന്നും പറയുകയായിരുന്നു. ചെറുകിട വ്യവസായമന്ത്രിയായ ബെഹ്‌റയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
I am a VIP. I've hoisted the flag here; he (PSO) has done that (tied the sandal strap): Odisha Min. Yogendra Behera pic.twitter.com/elrldh7NlJ
— ANI (@ANI_news) August 16, 2016












Click it and Unblock the Notifications