തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ അക്രമം; പെരുമാറ്റ ചട്ടലംഘനം, ഒഡീഷയിലെ ബിജെഡി എംഎൽഎ അറസ്റ്റിൽ
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു നേരം അക്രമം അഴിച്ചുവിച്ച ഒഡീഷയിലെ ബിജെഡി എംഎൽഎ അറസ്റ്റിൽ. ഡീഷയിലെ ബിജെഡി എംഎൽഎയും സ്ഥാനാർത്ഥിയുമായ പ്രദീപ് മഹാരഥിയെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവും പണവും വിതരണം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രദീപ് മഹാരഥിയുടെ ഫാം ഹൗസിൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു. എന്നാൽ പരിശോധനയ്ക്കെതിയവർക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു ബിജെപി എംഎൽഎ.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അദ്ദേഹം ആക്രമിച്ചത്. പ്രദീപ് മഹാരഥി മുൻ മന്ത്രി കൂടിയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം, വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications