കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് നിന്ന് വരുന്നവര്‍ രജിസ്റ്റര്‍ ചെയ്യൂ, 15,000 രൂപ നേടൂ... കൊറോണയെ തുരത്താന്‍ ഒഡീഷ മാതൃക!

  • By Desk
Google Oneindia Malayalam News

ഭുവനേശ്വര്‍: ലോകമെങ്ങും കൊറോണ വൈറസ് ഭീതിയില്‍ ആണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും രോഗഭീതിയില്‍ തന്നെയാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ നിന്നാണ് ഇന്ത്യയില്‍ പലയിടത്തും രോഗബാധ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

ഈ പരിശോധനകളെ പോലും പലരും മറികടക്കുന്നുണ്ട് എന്നതാണ് വാസ്തവം. അങ്ങനെ പുറത്ത് കടന്നവര്‍ രോഗവ്യാപനത്തിന് കാരണക്കാരായ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒഡീഷ സ്വീകരിച്ച മാതൃക എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ്.

Odisha Coronavirus

വിദേശത്ത് നിന്ന് എത്തുന്നവര്‍ 104 എന്ന ടോള്‍ ഫ്രീ നമ്പറിലോ ഓണ്‍ലൈന്‍ പോര്‍ട്ടലിലോ(http:/covid19.odisha.gov.in) പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒഡീഷയില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ ഇത് ചെയ്യണം. അടിസ്ഥാന വിവരങ്ങളും ഫോണ്‍ നമ്പറും നിര്‍ബന്ധമായും നല്‍കണം. കഴിയുമെങ്കില്‍ യാത്രയ്ക്ക് മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്യുകയും ആകാം. ഇങ്ങനെ വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീട്ടില്‍ തന്നെ കഴിയേണ്ടി വരും (ഹോം ക്വാറന്റൈന്‍).

എന്നാല്‍ ഇതേ ചൊല്ലി ആശങ്കപ്പെടുകയൊന്നും വേണ്ട. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വീട്ടില്‍ ഏകാന്തവാസം അനുഷ്ഠിക്കുന്നതിനും ഉള്ള ഇന്‍സെന്റീവ് ആയി സംസ്ഥാന സര്‍ക്കാര്‍ 15,000 രൂപ വീതം ഓരോരുത്തര്‍ക്കും നല്‍കും. ഇത്തരത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവരുടെ സ്ഥലം ഉടനടി കണ്ടുപിടിക്കുകയും അവരുമായി മെഡിക്കല്‍ സംഘം നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യും.

മാര്‍ച്ച് 4 നോ അതിന് ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 19 ന് രാവിലെ ആറ് മണിക്കുളളില്‍ ഇത്തരക്കാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് മാത്രമല്ല, അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രജിസ്‌ട്രേഷന്‍ നടത്താം. ഈ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിമയവും ക്രിമിനല്‍ ശിക്ഷാ നിമയവും അനുസരിച്ച് നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

നിലവില്‍ ഏപ്രില്‍ 15 വരെയാണ് ഈ നിയന്ത്രണങ്ങള്‍ എല്ലാം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സാഹചര്യം അനുസരിച്ച് അത് നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

English summary
Odisha Model to fight against COVID 19: Incentive for Registration and Home Isolation for people coming from other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X