കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷമമുണ്ട്, എങ്കിലും കോണ്‍ഗ്രസ് വിടുന്നു: നേതൃത്വത്തെ വിമര്‍ശിച്ച് രാജി പ്രഖ്യാപിച്ച് പ്രദീപ് മാജി

Google Oneindia Malayalam News

ഒഡീഷ കോണ്‍ഗ്രസിന് കനത്ത ആഘാതം നല്‍കി പ്രമുഖ നേതാവിന്റെ രാജി. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഒപിസിസി) വർക്കിംഗ് പ്രസിഡന്റും മുൻ എംപിയുമായ പ്രദീപ് മാജിയാണ് പാര്‍ട്ടി വിട്ടത്. പാർട്ടി പ്രാഥമിക അംഗത്വം ഉള്‍പ്പടേയുള്ള എല്ലാ പദവികളും രാജി വെക്കുകയാണെന്ന് പ്രദീപ് മാജി വെള്ളിയാഴ്ച വൈകീട്ടോടെ അറിയിക്കുകയായിരുന്നു. തന്റെ രാജിക്കത് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടാണ് പ്രദീപ് മാജിയുടെ രാജിയെ വിലയിരുത്തുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബിഹാറിലെ പ്രമുഖ നേതാവ് കൂടിയാണ് അദ്ദേഹം.

എഐഎസ്എഫ് ആരോപണം വ്യാജം: നടന്നത് കള്ളവോട്ട് തടയാനുള്ള ശ്രമം: എസ്എഫ്ഐഎഐഎസ്എഫ് ആരോപണം വ്യാജം: നടന്നത് കള്ളവോട്ട് തടയാനുള്ള ശ്രമം: എസ്എഫ്ഐ

പ്രദീപ് മാജി തന്റെ രാജി കത്തിൽ

"വളരെ ആദരവോടെയും അനുസരണയോടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. രാജി സ്വീകരിക്കണമെന്ന് അതീവ ദുഃഖത്തോടെയും വേദനയോടെയും ഞാൻ അപേക്ഷിക്കുന്നു," പ്രദീപ് മാജി തന്റെ രാജി കത്തിൽ വ്യക്തമാക്കി. കോൺഗ്രസിൽ നിന്നുകൊണ്ട് തന്നെ ജനങ്ങളെ സേവിക്കാൻ ആഗ്രഹമുണ്ടെ് എന്നാൽ മഹത്തായ കോണ്‍ഗ്രസ് പാർട്ടിക്ക് ഇന്ന് അതിനുള്ള "ഉത്സാഹമില്ല" എന്നും പ്രമുഖ ഗോത്ര നേതാവും നബരാംഗ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപിയുമായ മാജി അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുടെ കെട്ടുറപ്പില്ലാത്ത നേതൃത്വത്തിനെതിരേയും

പാര്‍ട്ടിയുടെ കെട്ടുറപ്പില്ലാത്ത നേതൃത്വത്തിനെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്ന. വ്യത്യസ്ത തലങ്ങളിലുള്ള നിര്‍ണ്ണായ വ്യക്തികൾ നിർണായക സ്ഥാനങ്ങൾ വഹിച്ചതിലൂടെ പാര്‍ട്ടിക്ക് മികച്ച ചലനാത്മകത ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നേതൃത്വത്തിന് ദിശാബോധം ഇല്ല. സംഘടനെ നന്നായി കൈകാര്യം ചെയ്യുന്നില്ല. പാർട്ടിക്ക് തന്നെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, അത് പുനരുജ്ജീവിപ്പിക്കാൻ വളരെ സമയമെടുത്തേക്കാമെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വിട്ടെങ്കിലും എന്റെ ജനത്തെ സേവിക്കാൻ എനിക്ക് അതിയായ ആഗ്രഹം

കോണ്‍ഗ്രസ് വിട്ടെങ്കിലും എന്റെ ജനത്തെ സേവിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്, ഞാൻ ഏത് സ്ഥാനത്താണെങ്കിലും ഞാനത് തുടരും. വിഷമത്തോടെയാണ് പാർട്ടിയിൽ നിന്നും ഞാൻ രാജിവെക്കുന്നത്. എങ്കിലും ഞാൻ എന്റെ കടമ നിർവഹിക്കും അതീവ സംതൃപ്തിയോടെ ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാജി സംസ്ഥാനത്തെ ഭരണ കക്ഷിയായ ബിജെഡിയില്‍ ചേര്‍ന്നേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

നവീൻ പട്നായിക് നബരംഗ്പുർ സന്ദർശിക്കുന്നു

ഈ മാസം അവസാനം മുഖ്യമന്ത്രി നവീൻ പട്നായിക് നബരംഗ്പുർ സന്ദർശിക്കുന്നുണ്ട്. ആ സമയത്ത് മാജി ബി ജെ ഡി അംഗത്വം സ്വീകരിച്ചേക്കും. ജില്ലയില്‍ നിന്നുള്ള ബി ജെ ഡി നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയാണ് മാജി. രാഷ്ട്രീയത്തിന് അതീതമായ പിന്തുണയും നബരംഗ്പുരില്‍ മാജിക്കുണ്ട്. 2009 ലായിന്നു മാജി നബരംഗ്പൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2014 ലും 2019 ലും തിരഞ്ഞെടുപ്പിൽ ബി ജെ ഡിയുടെ ബാലഭദ്ര മജ്ഹി, രമേശ് മാജി എന്നിവരോട് പരാജയപ്പെട്ടു.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
Odisha PCC Working President Pradeep Maji resigns from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X