Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ചൂഷണം ചെയ്തതായി പരാതി; ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു

ഭുവനേശ്വര്‍: ലൈംഗിക ചൂഷണം ചെയ്തതായി യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കൊരാപുത് ജില്ല സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. ഹരിയാണയിലെ സോനെപത് ജില്ലയിലെ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

മുര്‍ഷിദാബാദിലെ ജവാന്റെ ബാരക്കില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2013ലാണ് സുരേഷ് കുമാര്‍ യുവതിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇവരെ സോനേപതിലെ തന്റെ വീട്ടിലെത്തിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക ചൂഷണം നടത്തിയതെന്ന് യുവതിയുടെ പരാതിയിലുണ്ട്.

bsf

ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചശേഷം ജവാന്‍ പിന്നീട് മുങ്ങുകയായിരുന്നു. ഇതോടെ യുവതി തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. സുരേഷ് കുമാര്‍ 2006ല്‍ മറ്റൊരു വിവാഹം കഴിച്ചതായാണ് പോലീസ് പറയുന്നത്. ഇത് മറച്ചുവെച്ചാണ് യുവതിയെ വീട്ടിലെത്തിച്ചതും ലൈംഗിക ചൂഷണം നടത്തിയത്.

നാല് ബിഎസ്എപ് ജവാന്മാര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെയാണ് ജവാന്റെ അറസ്റ്റ്. ജവാന്മാര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+