Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷ ട്രെയിന്‍ അപകടം: മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂള്‍ പൊളിച്ചു, പഠിക്കാന്‍ വരില്ലെന്ന് കുട്ടികള്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌കൂള്‍ ഇടിച്ചുപൊളിച്ചു. കുട്ടികളാരും ഈ വിദ്യാലയത്തിലേക്ക് വരാത്തതിനെ തുടര്‍ന്നാണ് അത് പൊളിച്ചത്. ബഹനാഗയിലാണ് ഈ സ്‌കൂള്‍ ഉള്ളത്. കുട്ടികള്‍ക്ക് ഈ സ്‌കൂള്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ ഭയമാണ്.

ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് പലര്‍ക്കും മറക്കാനാവാത്ത ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ പലതിന്റെയും ചിത്രങ്ങള്‍ ഇവരെ അസ്വസ്ഥമാക്കുന്നുണ്ട് എന്ന് സ്‌കൂള്‍ അധികൃതരും സ്ഥിരീകരിച്ചു. ഇവരുടെ സ്‌കൂള്‍ കെട്ടിടത്തിലാകെ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയായിരുന്നു. ഇതാണ് കുട്ടികളെ ഭയപ്പെടുത്തിയത്.

odisha train accident

അതേസമയം കുട്ടികളില്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇത് പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ' സ്‌കൂള്‍ നിറയെ മൃതദേഹങ്ങളായിരുന്നു. ഞങ്ങളുടെ സ്‌കൂളിലെ ആ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നേയില്ല. സ്‌കൂള്‍ കെട്ടിടത്തിലാകെ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയായിരുന്നു.

അങ്ങേയറ്റം ഭയപ്പെടുത്തുന്നതായിരുന്നു പല മൃതദേഹങ്ങള്‍. ഭൂരിഭാഗം ചിത്രങ്ങളും തലയില്ലാത്തതായിരുന്നു. ശരീരത്തില്‍ നിന്ന് കാലുകള്‍ അറ്റുപോയ അവസ്ഥിലായിരുന്നു മറ്റ് മൃതദേഹങ്ങള്‍ ' എന്ന് ബഹനാഗ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി പറയുന്നു. 288 ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി മൃതദേഹങ്ങള്‍ സൂക്ഷിക്കാനായിട്ടാണ് ഈ ഹൈസ്‌കൂളിനെ സര്‍ക്കാര്‍ ഉപയോഗിച്ചത്.

മരിച്ചവരുടെ ആത്മാക്കള്‍ ഇവിടെ തന്നെയുണ്ടെന്ന് ചില കുട്ടികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് മടങ്ങിവരാന്‍ വിസമ്മതിക്കുകയായിരുന്നു. 65 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. കുട്ടികള്‍ വരാന്‍ വിസമ്മതിച്ചതോടെയാണ് ഇത് പൊളിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി, ഒഡീഷ സര്‍ക്കാരിനോട് ഈ കെട്ടിടം പൊളിക്കാന്‍ അഭ്യര്‍ത്ഥിക്കുകായിരുന്നു. ഇതൊരു പഴക്കം ചെന്ന കെട്ടിടമാണെന്നും, സുരക്ഷിതമായ ഇടമല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുക കൂടി ചെയ്തതോടെ കുട്ടികളാരും സ്‌കൂളിലേക്ക് മടങ്ങി വരുന്നില്ലെന്നും മാനേജ്‌മെന്റ് പറഞ്ഞു.

സ്‌കൂളിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചത്. ഇവിടെ രണ്ട് ദിവസത്തോളമാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചത്. അതിന് ശേഷം മരിച്ചവരുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞ് കൊണ്ടുപോവുകയായിരുന്നു. പ്രദേശവാസികള്‍ പൂജകള്‍ നടത്തി സ്‌കൂള്‍ ശുദ്ധിവരുത്തുകയും ചെയ്തു.

അതേസമയം പൂജ നടത്തിയതോടെ വലിയ ആശ്വാസം ലഭിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അധികൃതരുമായി സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് സ്‌കൂള്‍ പൊളിക്കാന്‍ അനുമതി നല്‍കിയത്. പൊളിക്കല്‍ നടപടി കഴിഞ്ഞാല്‍, ഇവിടെ ഒരു മോഡല്‍ സ്‌കൂള്‍ നിര്‍മിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

ആധുനിക സൗകര്യങ്ങളോട് കൂടിയതാവും പുതിയ സ്‌കൂള്‍. ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍ എന്നിയ ഈ സ്‌കൂളിലുണ്ടാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+