കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്‌പേയി മരിച്ചെന്ന് വ്യാജ വാര്‍ത്ത... പണികിട്ടിയതിങ്ങനെ!!!

Google Oneindia Malayalam News

ബലാസോര്‍(ഒഡീഷ): പ്രമുഖരുടെ മരണ വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിയ്ക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവമായി മാറിക്കഴിഞ്ഞിരിയ്ക്കുകയാണ്. അടുത്തിടെയാണ് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ വ്യാജവാര്‍ത്തയിലൂടെ കൊന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ഇന്ത്യയില്‍ നിന്ന് തന്നെയാണ്. മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവും ആയ അടല്‍ ബിഹാരി വായ്‌പേയി മരിച്ചു എന്ന വ്യാജവാര്‍ത്ത വിശ്വസിച്ച് പണികിട്ടിയത് ഒരു സ്‌കൂളിലെ പ്രധാനാധ്യാപകനാണ്.

മറ്റൊരു അധ്യാപകന്‍ പറഞ്ഞത് കേട്ടപാതി കേള്‍ക്കാത്ത പാതി വിശ്വസിച്ച ഇദ്ദേഹം കാണിച്ച് കൂട്ടിയത് എന്തൊക്കെയാണെന്നറിയാമോ....

വാജ്‌പേയി

വാജ്‌പേയി

ബിജെപിയുടെ പ്രഥമ പ്രധാനമന്ത്രിയാണ് വാജ്‌പേയി. ഏറെനാളായി അദ്ദേഹം രോഗശയ്യയിലാണ്.

സംഭവിച്ചത്

സംഭവിച്ചത്

വാജ്‌പേയി മരിച്ചു എന്ന വാര്‍ത്ത കേട്ട് ഒഡീഷയിലെ ബലാസോര്‍ ജില്ലയിലെ സ്‌കൂളിനാണ് അവധി പ്രഖ്യാപിച്ചത്. മൗന പ്രാര്‍ത്ഥനയും നടത്തി.

കമലാകാന്ത ദാസ്

കമലാകാന്ത ദാസ്

സ്‌കൂളിലെ പ്രധാനാധ്യാപകനായ കമാലാകാന്ത ദാസ് മറ്റൊരു സ്‌കൂളില്‍ അധ്യാപക പരിശീലനത്തിന് പോയതായിരുന്നു. അവിടെവച്ച് മറ്റൊരു അധ്യാപകനാണ് തെറ്റായ വിവരം നല്‍കിയത്.

അനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

പ്രധാനാധ്യാപകന്‍ നല്‍കിയ വിവരം അല്ലേ... സ്‌കൂള്‍ അധികൃതര്‍ മൗന പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടത്തിയതിന് ശേഷമാണ് അവധി പ്രഖ്യാപിച്ചത്.

 നാട്ടുകാര്‍ ഇളകി

നാട്ടുകാര്‍ ഇളകി

സ്‌കൂളിന് അവധി കൊടുത്തുവെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഇളകി. സംഭവം ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പരാതിയായി എത്തി.

ഒടുവില്‍ സസ്‌പെന്‍ഷന്‍

ഒടുവില്‍ സസ്‌പെന്‍ഷന്‍

വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിന് അവധി നല്‍കിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിയ്ക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിയ്ക്കുന്നത്.

English summary
A school in Odisha holds meeting to mourn former Prime Minister Atal Bihari Vajpayee's death and later shuts the school for the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X