വീട്ടിലേക്ക് മടങ്ങുമ്പോൾ പാമ്പുകടിയേറ്റു: കടിച്ചുകൊന്ന പാമ്പുമായി 45കാരന്റെ പ്രദർശനം
ജജ്പൂർ: കടിച്ച പാമ്പിനെ 45കാരൻ തിരിച്ചുകടിച്ചുകൊന്നു. ഒഡിഷയിലെ ജജ്പൂർ ജില്ലയിലുള്ള സലിജംഗ പഞ്ചായത്തിലാണ് സംഭവം. കിഷോർ ബദ്രയെന്ന ആദിവാസിയാണ് ബുധനാഴ്ച വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നവഴിയ്ക്ക് പാമ്പുകടിയേറ്റത്. ഇതിന്റെ പ്രതികാരത്തിൽ കടിച്ച പാമ്പിനെ പിടികൂടി തിരിച്ച് കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
"ഇന്നലെ രാത്രി ഞാൻ വീട്ടിലേക്ക് നടന്നുപോകുമ്പോൾ എന്റെ കാലിൽ എന്തോ കടിച്ചു. ടോർച്ച് അടിച്ച് നോക്കിയപ്പോൾ വിഷപ്പാമ്പാണെന്ന് കണ്ടു. തുടർന്ന് പാമ്പിനെ കൈയ്യിൽ എടുക്കുകയും തുടരെത്തുടരെ കടിക്കുകയും ചെയ്തു, അണലിയെ സംഭവസ്ഥലത്ത് വച്ച് തന്നെ കൊന്നു, "ബദ്ര പറഞ്ഞു.

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ
സംഭവത്തിന് ശേഷം ചത്ത പാമ്പിനെ തൂക്കിയെടുത്ത് ഇയാൾ ഗ്രാമത്തിലെത്തി ഭാര്യയോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന്
ബദ്ര തന്റെ സുഹൃത്തുക്കൾക്ക് പാമ്പിനെ പ്രദർശിപ്പിച്ചതോടെ ഇത് ഗ്രാമത്തിൽ ചർച്ചാവിഷയമായി മാറുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടാൻ നിർദേശം നൽകിയെങ്കിലും ഇയാൾ ചികിത്സ തേടാൻ തയ്യാറായിരുന്നില്ല. തുടർന്ന് പാരമ്പര്യ വൈദ്യനെ സമീപിക്കുകയായിരുന്നു. തുടർന്ന് സുഖം പ്രാപിച്ചതായും ബദ്ര വ്യക്തമാക്കി.












Click it and Unblock the Notifications