ഒഡീഷയില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; കുറ്റം ചെയ്തത് സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ച് പേര്
ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഡില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അഞ്ച് യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. കോളജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മൂന്ന് സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ഥിനിയെ കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവത്തില്‍ സഹപാഠികളായ മൂന്ന് പേരെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാം പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കിഞ്ചിരിക്കേല ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സുന്ദര്‍ഗഡ് ടൗണിലെ മോഡല്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകുന്നേരം പരാതി നല്‍കിയത്.
ജൂണ്‍ 26 നാണ് സംഭവം നടന്നതെങ്കിലും ഇതേ കുറിച്ച് പുറത്തു പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേടിരുമെന്ന് ഭയന്ന യുവതി അത് മറച്ചു വെക്കുകയായിരുന്നു. പരാതിയില്‍ അഞ്ച് യുവാക്കളുടെ പേര് അവര്‍ നല്കി. ഇവരില്‍ നാലുപേരെ പിടികൂടിയിട്ടുണ്ട്. അഞ്ചാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.''സുന്ദര്‍ഗഡ് എസ്പി സൗമ്യ മിശ്ര പറഞ്ഞു. മാലിദി ഗ്രാമത്തിലെ ഒരു ആദിവാസി സമൂഹത്തില്‍ നിന്നുള്ള ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ 19 കാരി രണ്ട് വര്‍ഷം മുമ്പ് പിതാവിനെ നഷ്ടപ്പെട്ടിരുന്നു. ജൂണ്‍ 26 ന് സംഭവത്തെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ അവള് അതിനുശേഷം കോളേജില്‍ പോകുന്നത്് നിര്‍ത്തിയതായി അമ്മ പോലീസിനോട് പറഞ്ഞു.

''തുടക്കത്തില്‍, അവളുടെ അമ്മയും മറ്റ് ബന്ധുക്കളും കോളേജില്‍ പോകാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍ അവള് ഉത്തരം നല്‍കിയില്ല. എന്നാല്‍ ഒടുവില്‍ നടന്ന സംഭവത്തെക്കുറിച്ച് അവള് വീട്ടുകാരോട് പറഞ്ഞു, ''പോലീസ് ഇന്‍സ്പെക്ടര്‍ രാമകാന്ത സായ് പറഞ്ഞു. സാധാരണ സ്കൂട്ടിയില്‍ ആയിരുന്നു പെണ്‍കുട്ടി കിഞ്ചിരിക്കേലയിലെ കോളജില്‍ പോകാറുണ്ടായിരുന്നത്. എന്നാല്‍ സംഭവം നടന്ന ജൂണ്‍ 26ന് വണ്ടിയുടെ താക്കോല്‍ കോളജില്‍ എവിടെയോ വെച്ച് നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് സഹപാഠികളായ നളിന്ദ്ര ഒറാം, ജയ്ദേബ് കിസന്‍ എന്നിവര്‍ പെണ്‍കുട്ടിയോട് തങ്ങളുടെ ബൈക്കില്‍ വീട്ടില്‍ ഇറക്കാം എന്ന് വാഗാദാനം നല്കി. മറ്റൊരു സഹപാഠിയായ രഞ്ജിത്ത് ഒറാമും പിന്നീട് ഇവരോടൊപ്പം ചേര്‍ന്നു.
എന്നാല്‍ വഴിമധ്യേ തങ്ങളുടെ ബൈക്കുകള്‍ നിര്‍ത്തി ഇവര്‍ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ കൂടി പിന്നീട് അവിടേക്ക് എത്തുകയും 5 പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഉണ്ടായി. തന്നെ വെറുതെ വിടണമെന്ന് യുവതി അപേക്ഷിച്ചെങ്കിലും യുവാക്കള്‍ ചെവികൊണ്ടില്ല. സംഭവത്തിന് ശേഷം യുവാക്കള്‍ തന്നെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ഇറക്കിയത്. സംഭവത്തെ കുറിച്ച് ആരോടും പറയരുതെന്ന് മുന്നറിയിപ്പും നല്കി.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മൂന്ന് സഹപാഠികളെയും നാലാമത്തെ പ്രതി കിഷോര്‍ ഓറമിനെയും അറസ്റ്റ് ചെയ്തു. അഞ്ചാമത്തേത് ഓടി രക്ഷപ്പെട്ടു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടിയെ സുന്ദര്‍ഗഡ് ടൗണിലെ ഭവാനി ശങ്കര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അറസ്റ്റിലായ സഹപാഠികളില്‍ ഒരാളായ നളിന്ദ്ര ഓറം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഒഡീഷയില്‍ ഓരോ വര്‍ഷവും 1,752 ബലാത്സംഗ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ആഭ്യന്തര സഹമന്ത്രി ദിബ്യ ശങ്കര്‍ മിശ്ര ചൊവ്വാഴ്ച സംസ്ഥാന നിയമസഭയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications