കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയ്ക്ക് 1000 കോടിയുടെ കേന്ദ്ര സഹായം; പ്രധാനമന്ത്രി ആകാശയാത്ര നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

  • By Desk
Google Oneindia Malayalam News

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനൊപ്പം ആകാശ യാത്ര നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിന് ദുരിതാശ്വാസ സഹായമായി 1000 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് നേരത്തെ 381 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

2014ല്‍ മികച്ച നേട്ടം കൊയ്ത സീറ്റുകളില്‍ ബിജെപിക്ക് ഇന്ന് അഗ്നിപരീക്ഷ: സഖ്യകക്ഷികളില്‍ പ്രതീക്ഷ! 2014ല്‍ മികച്ച നേട്ടം കൊയ്ത സീറ്റുകളില്‍ ബിജെപിക്ക് ഇന്ന് അഗ്നിപരീക്ഷ: സഖ്യകക്ഷികളില്‍ പ്രതീക്ഷ!

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഏകോപനം കാഴ്ച വെച്ച നവീന്‍ പട്‌നായിക് സര്‍ക്കാരിനെ പ്രശംസിച്ച പ്രധാനമന്ത്രി യോഗത്തിന് ശേഷം ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി വിലയിരുത്തി.

modi-15571222

തീരദേശ മേഖലകളിലെ കടലാക്രമണത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഭീകരത തിരിച്ചറിയാന്‍ സാധിച്ചതായി സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. 1998-99 കാലത്ത് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത കാര്യവും മോദി ഓര്‍മിച്ചു.
പകര്‍ച്ച വ്യാധികള്‍ പടരാനുമുള്ള സാഹചര്യവും നിരവധി അസുഖങ്ങള്‍ക്കുള്ള സാധ്യതയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും മോദി നിര്‍ദേശിച്ചു.


സംഹാര താണ്ഡവമാടിയ ഫാനി ചുഴലിക്കാറ്റില്‍ 30 പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. പുരിയിലാണ് നാശ നഷ്ടങ്ങളേറെയും. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. കെട്ടിടം, റോഡ് എന്നിവയുടെ നഷ്ടം മാത്രം 12000 കോടി രൂപ വരുമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്
അതേസമയം ഫോനി ദുരന്തം നേരിട്ട പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വേണ്ടെന്ന മമത സര്‍ക്കാരിന്റെ തീരുമാനം വിവാദമാവുകയാണ് .

English summary
Centre announces 1000 crore aid to Odisha, PM Modi conducts aerial survey of Fani affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X