Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷ ട്രെയിന്‍ അപകടം: എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അപകടത്തില്‍ ദുഖമുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ ദു:ഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു.

അപകടത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. അപകടം വേദനാജനകമെന്ന് അമിത് ഷാ പറഞ്ഞു. 'അപകട സ്ഥലത്ത് എന്‍ ഡി ആര്‍ എഫ് സംഘം എത്തിക്കഴിഞ്ഞു. മറ്റ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി പങ്കാളികളാകാന്‍ എത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ അനുശേചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രിപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു'- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

oidisha

അപകടത്തില്‍ ദുഖം രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. ബംഗാളില്‍ നിന്നുള്ള യാത്രക്കാരുമായി വന്ന ഷാലിമാര്‍-കൊറോമോണ്ടല്‍ എക്സ്പ്രസ് അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഒഡീഷ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സര്‍ക്കാര്‍ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മമത ബാനര്‍ജി അറിയിച്ചു . 033 22143526/ 22535185 എന്ന നമ്പറുകളില്‍ ഞങ്ങളുടെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം ലഭ്യമാണെന്നും മമത അറിയിച്ചു.

ട്രെയിന്‍ അപകടത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. അപകട വാര്‍ത്ത വേദനയോടെയാണ് കേട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'എന്റെ ഹൃദയം ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, രക്ഷാ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രംഗത്തിറങ്ങണം'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, അപകടത്തില്‍ മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ടല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ കോറമണ്ടല്‍ എക്‌സ്പ്രസിന്റെ 15 ഓളം ബോഗികളും പാളം തെറ്റിയെന്നാണ് വിവരം. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കുകളിലൂടെയെത്തിയ ഫൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയത് അപകടത്തിന്റെ തീവ്രത കൂട്ടി. ഹൗറ എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും പാളം തെറ്റിയിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+