Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രേതബാധയുണ്ടാകും'; താല്‍ക്കാലിക മോര്‍ച്ചറിയാക്കിയ സ്‌കൂളില്‍ പ്രവേശിക്കാതെ വിദ്യാര്‍ത്ഥിൾ, പൊളിച്ചേക്കും

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്ന ബഹാനാഗയിലെ സ്‌കൂളില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും. അപകടസ്ഥലത്തിന് 500 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ബഹാനാഗയിലെ നോഡല്‍ ഹൈസ്‌കൂള്‍ ആയിരുന്നു താല്‍ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് നൂറുകണക്കിന് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്നത്.

ഇതിനായി സ്‌കൂളിലെ ആറ് ക്ലാസ് മുറികളും ഹാളും ആണ് ഉപയോഗിച്ചിരുന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ സ്‌കൂളിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികളും ചില അധ്യാപകരും തയ്യാറാകുന്നില്ല എന്നാണ് വിവരം. അതിനിടെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രവേശിക്കാന്‍ വിസമ്മതിച്ചതിനാല്‍ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിച്ചേക്കാം എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ODISHA TRAIN ACCIDENT

അതേസമയം ജൂണ്‍ 16ന് വേനല്‍ക്കാല അവധിക്ക് ശേഷം സ്‌കൂള്‍ വീണ്ടും തുറക്കുമെന്ന് മാനേജ്മെന്റ് കമ്മിറ്റി ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. താല്‍ക്കാലിക മോര്‍ച്ചറിയായി ഉപയോഗിച്ച സ്‌കൂള്‍ ശുചീകരിക്കുകയും രക്തക്കറ അടക്കമുള്ളവ എല്ലാം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ ഞെട്ടല്‍ ഇപ്പോഴും പലരുടെയും ഉള്ളില്‍ നിന്ന് പോയിട്ടില്ല.

അതിനിടയില്‍ പ്രേതബാധയുടെ സാധ്യതയുണ്ട് എന്ന തരത്തില്‍ അന്ധവിശ്വാസങ്ങളും ചില കോണുകളില്‍ നിന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോര്‍ കളക്ടര്‍ ദത്താത്രയ ഭൗസാഹേബ് ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 65 വര്‍ഷം പഴക്കമുള്ള സ്‌കൂളാണിത്. ഈ സ്‌കൂളിലെ സയന്‍സ് ലാബ് അന്ധവിശ്വാസത്തിനല്ല വഴികാട്ടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌കൂള്‍ കെട്ടിടം പൊളിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും എന്നും ഷിന്‍ഡെ പറഞ്ഞു. അധികൃതരുടെ സംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ കേട്ടതായി സ്‌കൂള്‍ ആന്‍ഡ് മാസ് എജ്യുക്കേഷന്‍ സെക്രട്ടറി എസ് അശ്വതി പറഞ്ഞു. അധികൃതരുടേയും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അതുപ്രകാരം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

യാഥാര്‍ത്ഥ്യം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദഗ്ധ കൗണ്‍സിലിംഗ് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നും അശ്വതി പറഞ്ഞു. എന്നാല്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കണം എന്ന് പ്രധാനാധ്യാപിക പ്രമീള സ്വയിന്‍ പറഞ്ഞു. വളരെക്കാലം വേട്ടയാടിയേക്കാവുന്ന രംഗങ്ങള്‍ക്കാണ് ബഹാനാഗയിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകള്‍ സാക്ഷ്യം വഹിച്ചത് എന്നും അവര്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+