കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റൈനിലുള്ള തൊഴിലാളികളെ ഹെല്‍ത്ത് വര്‍ക്കര്‍മാരാക്കുന്നു... ഒഡീഷയില്‍ പുതുരീതി, പോരാട്ടം ശക്തം!

Google Oneindia Malayalam News

ഭുവനേശ്വര്‍: കൊറോണവൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് ഒഡീഷ. ക്വാറന്റൈനിലുള്ളവരെ രോഗം മാറിയതിന് ശേഷം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം. രോഗത്തിന്റെ അതിപ്രസരം കാരണം പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒഡീഷയില്‍ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും ഈ പ്രശ്‌നമുണ്ട്. ഇതിനെ മറികടക്കാനുള്ള നീക്കമാണിത്. ഒഡീഷയില്‍ ഗഞ്ചം ജില്ലാ ഭരണകൂടമാണ് ഈ രീതി പരീക്ഷിക്കുന്നത്.

1

ഇവര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനം നല്‍കുന്നുണ്ട്. ഇവര്‍ നിലവില്‍ ക്വാറന്റൈനിലാണ് ഉള്ളത്. ഇത്തരത്തില്‍ ആയിരത്തിലധികം തൊഴിലാളികള്‍ നിലവില്‍ ക്വാറന്റൈനിലുണ്ട്. ഇതിലൂടെ പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ കേന്ദ്രം പറയുന്നു. ഗഞ്ചമില്‍ മാത്രമല്ല, മറ്റ് ജില്ലകളിലും ഈ രീതി പരീക്ഷിക്കുമെന്ന് ഒഡീഷ സര്‍ക്കാര്‍ വക്താവ് സുബ്രതോ ബഗ്ച്ചി പറഞ്ഞു. എല്ലാ ദിവസവും കോവിഡ് പ്രതിരോധ ക്ലാസുകള്‍ രാവിലെ മുതല്‍ ഈ തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഗഞ്ചം ജില്ലാ കളക്ടര്‍ വിജയ് അമൃത കുലംഗെ പറഞ്ഞു.

ഓരോ അന്യസംസ്ഥാന തൊഴിലാളികളും വൈറസിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് വൈറസ് വ്യാപനം ഉണ്ടാവുന്നതെന്നും, ശുചീകരണ പ്രവര്‍ത്തികള്‍, രോഗവ്യാപന തോത് കുറയ്ക്കുമെന്ന കാര്യങ്ങളും ഇവര്‍ക്ക് ക്ലാസിലൂടെ വ്യക്തമാക്കി നല്‍കിയിട്ടുണ്ട്. ഇവര്‍ മാസ്‌കുകള്‍ നിരന്തരം ഉപയോഗിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കൈ ഇടയ്ക്കിടെ കഴുകുന്നതും വളരെ അത്യാവശ്യമാണെന്ന് ക്ലാസുകളിലൂടെ ഇവര്‍ മനസ്സിലാക്കിയതായും കളക്ടര്‍ പറഞ്ഞു.

അതേസമയം മറ്റിടങ്ങളിലെ പോലെ ഒഡീഷയില്‍ ആദ്യ ഘട്ടത്തില്‍ വലിയ ശക്തമല്ലായിരുന്നു കോവിഡ്. എന്നാല്‍ മെയ് മൂന്നിന് ശേഷം രോഗം ഇവിടെ കുതിച്ച് കയറാന്‍ തുടങ്ങിയിരിക്കുകയാണ്. മെയ് മൂന്നിന് ശേഷം 154 പോസിറ്റീവ് കേസുകളാണ് ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം അന്യസംസ്ഥാന തൊഴിലാളികളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഈ തൊഴിലാളികളെ പരിശീലിപ്പിച്ചെടുത്താന്‍ രോഗ വ്യാപനം പെട്ടെന്ന് തടയാമെന്നാണ് കണക്ക് കൂട്ടല്‍. ഇവര്‍ നിത്യേന യോഗവും മറ്റ് വ്യായാമങ്ങളും ചെയ്യുന്നുണ്ട്. ക്വാറന്റൈന്‍ സെന്ററുകളില്‍ ശുചീകരണവും പ്ലാന്റേഷനുമാണ് ഇവര്‍ ചെയ്യുന്നത്. 21 ദിവസമാണ് ക്വാറന്റൈന്‍. ഇതുവരെ 40000 അന്യസംസ്ഥാന തൊഴിലാളികളാണ് ഒഡീഷയില്‍ നിന്ന് മടങ്ങിയിരിക്കുന്നത്.

യെല്ലോ എക്‌സ്പാന്‍ഷന്‍.... ചൈന സൂക്ഷിച്ചോ? ഞെട്ടിച്ച് അധീര്‍ ചൗധരി, മോദിയോട് പറയാനുള്ളത്, വിവാദം!!യെല്ലോ എക്‌സ്പാന്‍ഷന്‍.... ചൈന സൂക്ഷിച്ചോ? ഞെട്ടിച്ച് അധീര്‍ ചൗധരി, മോദിയോട് പറയാനുള്ളത്, വിവാദം!!

English summary
odisha using quarantined migrant labours as covid warriors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X