കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 കാരിയായ ദളിത് പെണ്‍കുട്ടി പൂവ് പറിച്ചു; 40 കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം

Google Oneindia Malayalam News

ഒഡിഷ: ഒഡിഷയിലെ ദെംഖനാല്‍ ജില്ലയില്‍ ഖന്റിനോ കറ്റേനി ഗ്രാമത്തിലെ 40 ദളിത് കുടുംബങ്ങള്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുകയാണ്. കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. സമുദായത്തിലെ തന്നെ പതിനഞ്ച് വയസുള്ള പെണ്‍കുട്ടി ഉയര്‍ന്ന ജാതിക്കാരുടെ വീട്ടില്‍ നിന്നും പൂവ് പറിച്ചതാണ് സാമൂഹിക ബഹിഷ്‌കരണത്തിന് കാരണം. രാജ്യത്ത് നിലനില്‍ക്കുന്ന ജാതി വിവേചനം തന്നെയാണ് ഇവിടേയും തുറന്നുകാട്ടുന്നത്. രണ്ട് മാസം മുന്‍പായിരുന്നു പെണ്‍കുട്ടി പൂവ് പറിക്കുന്നത്.

ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു, ഡിസംബറോടെ വിപണിയില്‍; പ്രതീക്ഷയോടെ രാജ്യം..!!ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു, ഡിസംബറോടെ വിപണിയില്‍; പ്രതീക്ഷയോടെ രാജ്യം..!!

 ബെംഗളൂരു അക്രമം: അറസ്റ്റിലായവരിൽ 40 പ്രതികൾക്കും ഭീകര ബന്ധം? സാമുദായിക ആക്രമങ്ങളിലും പ്രതികൾ... ബെംഗളൂരു അക്രമം: അറസ്റ്റിലായവരിൽ 40 പ്രതികൾക്കും ഭീകര ബന്ധം? സാമുദായിക ആക്രമങ്ങളിലും പ്രതികൾ...

സാമൂഹിക ബഹിഷ്‌കരണം

സാമൂഹിക ബഹിഷ്‌കരണം

പെണ്‍കുട്ടി പൂവ് പറിച്ചുവെന്ന വാദത്തെ ആദ്യം ഒരു കുടുംബം എതിര്‍ക്കുകയായിരുന്നു. പിന്നീട് ഇത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാവുകയും നാല്‍പ്പത് കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. പെണ്‍കുട്ടി പൂവ് പറച്ചതിന് തൊട്ട് പിന്നാലെ മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തുടര്‍ന്ന് നിരവധി യോഗങ്ങള്‍ ചേരുകയും സാമൂഹിക ബഹിഷ്‌കരണം നടത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

 40 കുടുംബങ്ങള്‍ക്ക്

40 കുടുംബങ്ങള്‍ക്ക്

സാമൂഹിക ബഹിഷ്‌കരണം നേരിട്ടതോടെ ആര്‍ക്കും ഇവരോട് സംസാരിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല. ഒപ്പം ഗ്രാമത്തിലെ എല്ലാ പൊതു പരിപാടിയില്‍ നിന്നും വിലക്കുകയും ചെയ്തു. 800 കൂടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. അതില്‍ നായിക് വിഭാഗത്തില്‍പ്പെടുന്ന 40 കുടുംബങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam
 ജ്യോതി നായിക്

ജ്യോതി നായിക്

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി 5 കിലോമീറ്റര്‍ നടന്നു പോകേണ്ടി വരുന്ന അവസ്ഥയാണെന്നും ജ്യോതി നായിക് എന്നയാള്‍ പറഞ്ഞു. പ്രാദേശിക പിഡിപി ലീഡറും സ്റ്റോര്‍ ഉടമയുമായ ഇവര്‍ക്ക് സാധനങ്ങള്‍ നല്‍കാതെ വന്നതോടെയാണ് ഇത്തരമൊരു ദുരിതം നേരിടേണ്ടി വന്നത്. പ്രശ്‌നം രൂക്ഷമായതോടെ 40 കുടുംബങ്ങളും ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. പൊലീസിലും വിവരം അറിയിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍

നിയന്ത്രണങ്ങള്‍

ഗ്രാമത്തില്‍ വിവാഹ ചടങ്ങുകളോ മരണാനന്തര ചടങ്ങുകളോ നടത്തുന്നതില്‍ നിന്നും ഇവരെ വിലക്കിയിരിക്കുകയാണ്. ഇവരെ അവിടുത്തെ പ്രാദേശിക സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ പഠിപ്പിക്കില്ലെന്നും പറയുന്നു. ദളിത് കമ്മ്യൂണിറ്റിയിലെ അധ്യാപകരോട് പോലും മറ്റിടങ്ങളിലേക്ക് സ്വയം സ്ഥലംമാറ്റം വാങ്ങി പോകാനാണ് ഉത്തരവിറക്കിയിട്ടുള്ളത്.

 പരിഹരിക്കപ്പെടും

പരിഹരിക്കപ്പെടും

അതേസമയം ഇരു സമുദായങ്ങള്‍ക്കിടയിലുള്ള പ്രശ്‌നമാണ് ഇതെന്നും വഴക്കുകള്‍ ക്രമേണ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഗ്രാമമുഖ്യന്‍ പ്രാണബന്ധുദാസ് പറയുന്നു. ചില വിലക്കുകളെ അംഗീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയതിന് പിന്നാലെ രണ്ട് തവണ സമാധാന ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. വീണ്ടും ചര്‍ച്ച നടത്താനാണ് അധികൃതരുടെ തീരുമാനം.

English summary
Odisha village boycotts all 40 Dalit families After 15-year-old girl plucked flowers from the backyard of an upper caste family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X