പെണ്‍കുട്ടിയെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് പീഡിപ്പിച്ചു: പ്രതികളില്‍ മുന്‍ പോലീസുകാരനും
ഭുവനേശ്വര്‍: ഒഡിഷയില്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മുന്‍ പോലീസ് ഉദ്യോസ്ഥനുള്പ്പെടെ നാല് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുവന്ന ശേഷം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഒഡിഷയിലെ പുരി ജില്ലയിലാണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ധാനം നല്കിയ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്സില്‍ നടത്തിയ തിരച്ചിലിലാണ് ജിതേന്ദ്ര സേത്തി എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തത്. സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസുകാരനെന്ന് പരിചയപ്പെടുത്തിയ പ്രതി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ സഹായം നിരസിച്ചതോടെ മൂന്ന് പേര് ചേര്‍ന്ന് ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പുരിയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുകയായിരുന്നുവെന്നാാണ് കുുട്ടിയുടെ മൊഴി. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് അത് ജിതേന്ദ്ര സാഹി എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് യുവതി തിരിച്ചറിഞ്ഞത്. രണ്ട് പേര് ക്വാര്‍ട്ടേഴ്സിനുള്ളില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും അപ്പോള്‍ രണ്ട് പേര് വാതിലടച്ച് പുറത്ത് നില്‍ക്കുകയായിരുന്നുവെന്നുമാണ് കുട്ടി സാക്ഷ്യപ്പെടുത്തുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായ അതേ ദിവസമാണ് ഈ സംഭവം. പീഡനക്കേസിലെ പ്രതികള്‍ കടുത്ത ശിക്ഷ നല്‍കണമെന്നും ഷണ്ഡീകരിക്കുന്നതുള്പ്പെടെയുള്ള ശിക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യം. പരസ്യമായി തൂക്കിലേറ്റുക, സംഭവം നടന്ന് ദിവസങ്ങള്‍ക്കകം തൂക്കിലേറ്റുക എന്നിങ്ങനെയുള്ള ശിക്ഷകള്‍ പീഡനക്കേസിലെ കുറ്റവാളികള്‍ക്ക് നല്‍കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications