മുതലയുടെ ആക്രമണത്തെ ചെറുത്ത യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
കേന്ദ്രപ്പാറ: മരണത്തെ മുഖാമുഖം കണ്ടപ്പോഴും മന:സാന്നിധ്യം കൈവിടാതിരുന്ന യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി. ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ സിന്‍ഗിരി ഗ്രാമവാസിയായ സാബിത്രി സമാല്‍(37) എന്ന യുവതിയാണ് മുതലയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
വീടിന് തൊട്ടടുത്തുള്ള പുഴയില്‍ പാത്രം കഴുകാനായി പോയതായിരുന്നു സാബിത്രി. അപ്രതീക്ഷിതമായിട്ടായിരുന്നു മുതലയുടെ ആക്രമണം. സ്ത്രീയെയും വലിച്ചു വെള്ളത്തിലേക്ക് പാഞ്ഞ മുതലയെ കൈയ്യില്‍ കിട്ടിയ പാത്രങ്ങള്‍ ഉപയോഗിച്ച് സാബിത്രി നേരിടുകയായിരുന്നു. തലയിലും കണ്ണിനും പരിക്കേറ്റതോടെ മുതല സ്ത്രീയെ ഉപേക്ഷിച്ച് വെള്ളത്തിലേക്ക് രക്ഷപ്പെട്ടു.

യുവതി ഇപ്പോള്‍ ഒരു സമീപത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും താന്‍ മുക്തയായി വരുന്നതേയുള്ളുവെന്ന് സ്ത്രീ പ്രതികരിച്ചു. വീട്ടില്‍ നിന്നും കഴുകാനായി കൊണ്ടുവന്ന ഒരു അലൂമിനിയം കലവും തവിയുമാണ് തന്റെ ജീവന്‍ രക്ഷിച്ചത്. പൊടുന്നനെയുള്ള ആക്രമണമായതിനാല്‍ തനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
നാളിതുവരെ ഇത്തരത്തില്‍ ഒരു ആക്രമണം ഇവിടെനിന്നും ഉണ്ടായിട്ടില്ല. ജലാശയത്തില്‍ ആദ്യമായാണ് മുതലയെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീയെ മുതല ആക്രമിച്ച വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. സ്ത്രീക്ക് ചികിത്സയ്ക്കായുള്ള സൗകര്യം ഒരുക്കിയെന്നും നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications