Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ; വീടിന് പിന്നിൽ കുഴിച്ചിട്ടു, സംഭവം ഒഡീഷയിൽ

ജാജ്പൂർ: മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 27 ന് രാത്രിയാണ് മരത്തടി കൊണ്ട് അടിച്ച് കൊന്ന ശേഷം വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. ബാബുലി ( 36 ) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ദുമാരി മുണ്ഡ ( 30 ) പോലീസ് സ്റ്റേഷനിൽ ചെന്നീ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഏഴ് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ബാലസോർ ജില്ലാ സ്വദേശിയായിരുന്നു ബാബുലി. ദുമാരിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ബാബുലി മദ്യപിച്ച് ദുമാരിയെ പതിവായി ആക്രമിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

ARREST

ദുമാരിയുടെ മാതാപിതാക്കൾ മാർക്കറ്റിൽ പോയ സമയത്താണ് കൊലപാതരം നടന്നത്. രാത്രിയിൽ ദുമാരിയും ഭർത്താവും തമ്മിൽ വഴക്കിട്ടിരുന്നു. മദ്യലഹരിയിലായിരുന്ന ബാബുലി ദുമാരിയെ ആക്രമിച്ചിരുന്നു. മർദ്ദനം സഹിക്കാനാവാതെ ദുമാരി മരകഷ്ണം എടുത്ത് ഭർത്താവിന്റെ തലയിൽ അടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീടിന് പിറകിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

സംഭവം അറിഞ്ഞ നാട്ടുകാർ‌ ദുമാരിയോട് പോലീസിൽ കീഴടങ്ങാൻ പറയുകയായിരുന്നു. പോവീസ് സ്റ്റേഷനിൽ എത്തിയ ദുമാരി കൊലപാതകം ഏറ്റുപറഞ്ഞു. ബാബുലിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഒറ്റയ്ക്കാണ് കൊല ചെയ്തതെന്ന് ദുമാരി മൊഴി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+