കാമുകിയുമായി വീഡിയോ കോള്‍: കോളിനിടെ ലൈവായി ആത്മഹത്യ!! കാരണം ഞെട്ടിയ്ക്കുന്നത്
ഭുവനേശ്വര്‍: കാമുകിയുമായുള്ള വീഡിയോ കോളിനിടെ യുവാവ് ആത്മഹത്യ ചെയ്തു. 25 കാരനായ സൈകത് റാവുവാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. ഒഡീഷയിലെ തീർത്ഥാടന നഗരമായ പുരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കാമുകിയുമായുള്ള തർക്കത്തെത്തുടർന്നാണ് ലൈവായി ആത്മഹത്യ ചെയ്തതതെന്നാണ് പോലീസ് നൽകുന്ന വിവരം.
കൊൽക്കത്ത സ്വദേശിയായ പെൺകുട്ടിയുമായി സൈകത് പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഭുവനേശ്വറിലെ ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച ശേഷം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും വിവരമുണ്ട്. പഠനം കഴിഞ്ഞ് പെൺകുട്ടി കൊൽക്കത്തയിലേയ്ക്ക് മടങ്ങിപ്പോയെങ്കിലും ഇരുവരും ഫോണിൽ ബന്ധം പുലര്‍ത്താറുണ്ട്. പുരിയിലെ സീ ബീച്ച് സ്വദേശിയായ രാജു റാവുവിന്‍റെ മകനാണ് സാകേത്.

ശനിയാഴ്ച പെൺകുട്ടിയുമായി സൈകത ഫോണിൽ സംസാരിച്ചിരുന്നുവെന്നും പെൺ കുട്ടിയുടെ ജീവിതത്തിൽ മറ്റൊരു യുവാവ് കടന്നുവന്നിട്ടുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ചില വൃത്തങ്ങളിൽ നിന്ന് വിവരമുണ്ട്. താൻ ആത്മഹത്യ ചെയ്യുമെന്നും ഫോണിൽ ലൈവായി കാണാമെന്നും യുവതിയോട് പറഞ്ഞ യുവാവ് തൂങ്ങിമരിയ്ക്കുകയായിരുന്നു.
അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. വിവരം സൈകതയുടെ അമ്മയെ വിളിച്ച് അറിയിച്ചെങ്കിലും യുവാവ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications