കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചു; ബിബിസി ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Google Oneindia Malayalam News

ന്യൂഡല്‍ഹി; ബിബിസി ഷോയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ ബിബിസി ചാനല്‍ ബോയ്‌ക്കോട്ട്‌ ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യക്കാര്‍. ബിബിസി ബോയ്‌ക്കോട്ട്‌ ചെയ്യണമെന്ന ഹാഷ്ടാഗ്‌ ട്വിറ്ററില്‍ തംരംഗമാകുകയാണ്‌. ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ബിഗ്‌ ഡിബേറ്റ്‌ റേഡിയോ ഷോയിലേക്ക്‌ വിളിച്ച ശ്രോതാവാണ്‌ പ്രധാനമന്ത്രിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്‌. സംഭവം വിവാദമായതിന്‌ പിന്നാലെ ഈ പരിപാടിയുടെ എപ്പിസോഡ്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌.

യുകെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ച, മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയുള്‌ല ചര്‍ച്ചയിലേക്ക്‌ ഗതിമാറി. ഇതിനിടെ ഷോയിലേക്ക്‌ വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച്‌ സംസാരിക്കുകയായിരുന്നു.

narendra modi

കാര്‍ഷിക പ്രതിഷേധങ്ങളുടെ ഭാഗമായി ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. അതിനിടെയാണ്‌ ബിബിസി റേഡിയോയില്‍ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചുകൊണ്ടുള്ള സംഭവം ഉണ്ടായത്‌. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ്‌ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിര്‍ക്കാത്തതിനും അത്‌ സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിനും നിരവധി പേര്‍ റേഡിയോ ഷോ അവതാരകനേയും ബിബിസി റേഡിയോക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയത്‌.

അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ഷകരുടെ സമരം 100 ദിവസത്തേക്ക്‌ അടുക്കുകയാണ്‌. ദില്ലി അതിര്‍ത്തികളിലാണ്‌ കര്‍ഷകര്‍ സമരം ചെയ്യുന്നത്‌. പഞ്ചാബ്‌, ഹരിയാന, ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങലിലെ കര്‍ഷകരാണ്‌ സമരം ചെയ്യുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍.

English summary
offensive remarks against PM narendra modi's mother; boycott BBC trend on twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X