ആവശ്യപ്പെട്ടതല്ല: മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് നല്‍കിയത്, വെളിപ്പെടുത്തല്‍ ദേവഗൗഡയുടേത്!!
ബെംഗളൂരു: എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി എച്ച്ഡി ദേവഗൗഡ. തനിക്ക് മുഖ്യമന്ത്രി പദവി ലഭിച്ചതില്‍ കോണ്‍ഗ്രസിന് കടപ്പെട്ടിരിക്കുന്നുവെന്ന എച്ച്ഡി കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് എച്ച്ഡി ദേവഗൗജയുടെ പ്രതികരണം. കോണ്‍ഗ്രസാണ് കമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയും ജെഡിഎസ് ന്യൂനപക്ഷവുമാണെന്ന് ചൂണ്ടിക്കാണിച്ച എച്ച്ഡി കുമാരസ്വാമിയുടെ പ്രസ്താവനയെ പ്രതിരോധിച്ചാണ് ദേവഗൗഡ രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ല. പദവി ഞങ്ങളിലേക്ക് വന്നതാണ്. ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയുണ്ടെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.

എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. തനിക്ക് മുഖ്യമന്ത്രി പദം ലഭിച്ചതില്‍ താന്‍ കോണ്‍ഗ്രസിനോട് കടപ്പെട്ടിരുന്നതായി ഞായറാഴ്ചയാണ് കുമാരസ്വാമിയാണ് പ്രസ്താവിച്ചത്. ജനവിധി കൊണ്ടല്ല, കോണ്‍ഗ്രസിന്റെ കരുണയിലാണ് താന്‍ മുഖ്യമന്ത്രിയായതെന്നും കുമാരസ്വാമി ചൂണ്ടിക്കാണിച്ചത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കുമാരസ്വാമിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു എച്ച്ഡികെയുടെ പ്രതികരണം.












Click it and Unblock the Notifications