കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീ സെക്‌സ് മുതല്‍ ഐഫോണ്‍ വരെ... സിഎഎ പിന്തുണയ്ക്ക് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിന് പിന്തുണ നേടാനായി സോഷ്യല്‍ മീഡിയയില്‍ പുതിയ മാര്‍ഗങ്ങള്‍ വര്‍ധിക്കുന്നു. ഫ്രീ സെക്‌സും ഐഫോണുമൊക്കെ നല്‍കുമെന്നും ഈ നമ്പറിലേക്ക് ഫോണ്‍ ചെയ്യണമെന്നുമൊക്കെയാണ് സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നത്. ഇതില്‍ നല്‍കിയിരിക്കുന്നത് സിഎഎയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി ബിജെപി നല്‍കിയിരിക്കുന്ന ടോള്‍ ഫ്രീ നമ്പറാണ്. ബിജെപിയുടെ ഐടി സെല്ലാണ് ഇതിന് പിന്നിലെന്നാണ് ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. ബിജെപിയുടെ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ചവരോ അതല്ലെങ്കില്‍ ബിജെപി ക്യാമ്പില്‍ ഉള്ളവരോ ആണ് ഇത്ര വലിയ പ്രചാരണം നടത്തുന്നത്.

സ്ത്രീകളുമായി കൂടിക്കാഴ്ച്ച, സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍, ഫ്രീ സെക്‌സ്, എന്നിവയ്ക്ക് 8866288662 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുക എന്നാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഇതിലേക്ക് വിളിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരായി മാറുകയാണ്. ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ ആകര്‍ഷകമായ പല കാര്യങ്ങളും ലഭിക്കുമെന്ന സന്ദേശങ്ങളും വരുന്നുണ്ട്. അതേസമയം പൗരത്വ നിയമത്തെ കുറിച്ച് അറിയാത്തവരോ, അതല്ലെങ്കില്‍ ഇത്തരം സന്ദേശങ്ങളില്‍ സംശയിക്കാത്തവരോ ഇവരുടെ വലയില്‍ വീഴുമെന്ന് ഉറപ്പാണ്.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍

മിക്ക പ്രൊഫൈലുകളും സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ ചിത്രമുള്ളവയാണ്. എന്റെ ഫോണ്‍ കാണാതെ പോയെന്നും, എല്ലാവരും ഈ നമ്പറിലേക്ക് വിളിക്കണമെന്നും, വിവരങ്ങള്‍ ഇവിടെ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഒരു ട്വീറ്റില്‍ പറയുന്നത്. പലരും സ്വകാര്യ നമ്പറെന്ന രീതിയില്‍ ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍, സെക്‌സി ഗേള്‍സുമായി സംസാരിക്കാം, 69 സുന്ദരികളുമായി സെക്‌സില്‍ ഏര്‍പ്പെടാം എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. സണ്ണി ലിയോണുമായി ചാറ്റ് ചെയ്യാം എന്ന വാഗ്ദാനം വരെ ഇതിനൊപ്പമുണ്ട്.

പുറത്തുവിട്ടത് ബിജെപി

പുറത്തുവിട്ടത് ബിജെപി

ചില ട്വിറ്റര്‍ യൂസര്‍മാര്‍ പ്രതിഷേധക്കാരോട് ഈ നമ്പറില്‍ വിളിച്ച് പ്രതിഷേധം അറിയിക്കാനും ആവശ്യപ്പെടുന്നുണ്ട്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി അനില്‍ ജെയിനാണ് ഈ നമ്പര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പിന്തുണ അറിയിക്കാനാണ് ഈ നമ്പര്‍ ബിജെപി ഉണ്ടാക്കിയത്. ഇതിനിടെ ഈ ട്വീറ്റുകളെല്ലാം വ്യാജമാണെന്ന് നെറ്റ്ഫ്‌ളിക്‌സ് തന്നെ വെളിപ്പെടുത്തി. സൗജന്യമായി സബ്‌സ്‌ക്രിപ്ഷന്‍ ആര്‍ക്കും നല്‍കുന്നില്ലെന്നും അവര്‍ അറിയിച്ചു. പ്രതിഷേധം രാജ്യത്താകെ ശക്തിപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി യുവാക്കളുടെ പിന്തുണ തേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ വ്യാജ പ്രചാരണങ്ങള്‍ അതിന് തിരിച്ചടിയായിരിക്കുകയാണ്.

വശീകരണ തന്ത്രം

വശീകരണ തന്ത്രം

പിന്തുണയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് കാണിക്കാന്‍ വശീകരണ തന്ത്രവും ബിജെപി പ്രയോഗിക്കുന്നുണ്ട്. താന്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്നും ഈ നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതുമായി ഒരു ട്വീറ്റും ഇതോടൊപ്പം വന്നിട്ടുണ്ട്. @samjawed65 എന്ന യൂസറാണ് ഇത്തരമൊരു ട്വീറ്റ് ചെയ്തത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ബിജെപിയുടെ ടോള്‍ ഫ്രീ നമ്പറാണ്. അതേസമയം പൗരത്വ നിയമത്തിന് അനുകൂല നിലപാട് ലഭിക്കാന്‍ ഏതറ്റം വരെയും ബിജെപി പോകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബിജെപി പ്രചാരണം

ബിജെപി പ്രചാരണം

ഫേക്ക് യൂസറുകളില്‍ പ്രചരിക്കുന്ന നമ്പര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വരെ ഷെയര്‍ ചെയ്ത നമ്പറാണ്. ശോഭ കരന്തലജെ തുടങ്ങിയ നേതാക്കളും ഇത് പങ്കുവെച്ചിട്ടുണ്ട്. എന്നെ ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ എന്ന് തുടങ്ങുന്ന ചീപ്പ് നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ചില യൂസര്‍മാര്‍രെ മോദിയും അമിത് ഷായും ഇവരെ ഫോളോ ചെയ്യുന്നുണ്ട്. അകേലേ ഹോ മുജ്‌സെ ദോസ് കരോഗി എന്ന ട്വീറ്റും വലിയ പ്രചാരം നേടിയിട്ടുണ്ട്.

ഫ്രീ ഡാറ്റ വരെ

ഫ്രീ ഡാറ്റ വരെ

നെറ്റ്ഫ്‌ളിക്‌സ് മാത്രമല്ല 1000 ജിബി ഫ്രീ മൊബൈല്‍ ഡാറ്റ വരെ സൗജന്യമായി ലഭിക്കുമെന്നാണ് മറ്റൊരു ഓഫര്‍. ഇത് ആദ്യത്തെ 1000 കോളര്‍മാര്‍ക്ക് മാത്രമാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം ഇതില്‍ ലോണ്‌ലി വുമണ്‍ ട്വീറ്റാണ് ഏറ്റവും കൂടുതലായി പ്രചരിക്കുന്നത്. ലൈംഗിക താല്‍പര്യത്തോടെ യുവാക്കളെ കെണിയില്‍ വീഴ്ത്താനുള്ള തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. നേരത്തെ നമോ ആപ്പിനും പ്രചാരം വര്‍ധിച്ചത് ഈ രീതിയിലാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു.

കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!

English summary
offers galore in exchange of support for caa on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X