വിദ്യാര്‍ഥിനിയെ പലവട്ടം ബലാത്സംഗം ചെയ്തതായി ഐഎഎഫ് ഓഫീസര്‍ക്കെതിരെ പരാതി
ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍ക്കെതിരെ ബലാത്സംഗ പരാതി. ഐഐടി വിദ്യാര്‍ഥിനിയാണ് എയര്‍ഫോഴ്‌സ് ഓഫീസര്‍ വിവാഹ വാഗ്ദാനം നല്‍കി പലവട്ടം ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ടത്. കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ഥിനി കല്യാണ്‍പുര്‍ സര്‍ക്കിള്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ബിഹാറിലെ സരണ്‍ ജില്ല സ്വദേശിയായ സീതാംശു പലവട്ടം തന്നെ ബലാത്സംഗം ചെയ്തതായി പരാതിയിലുണ്ട്. വിദ്യാര്‍ഥിനിയുടെ ഹോസ്റ്റലില്‍ വെച്ചായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ബലാത്സംഗത്തിനും ഗൂഢാലോചനയ്ക്കും ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചേര്‍ത്ത് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.

പരാതിയില്‍ എയര്‍ഫോഴ്‌സ് ഉധ്യോഗസ്ഥന്‍, സുഹൃത്ത് സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസിട്രേറ്റിന് മുന്‍പാകെ നല്‍കിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയുള്ള പരിചയം പിന്നീട് വിവാഹ അഭ്യര്‍ഥനയിലേക്കും ലൈംഗിക ചൂഷണത്തിലേക്കും കടക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications