കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പേര് മാറ്റാൻ ഒരുങ്ങി മധ്യപ്രദേശിലെ ഉയർന്ന ഉദ്യോഗസ്ഥൻ; കാരണം ഇതാണ്....

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിലെ ഒരു മുസ്ലീം ഉദ്യോഗസ്ഥന്‍ തന്റെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നിയാസ് ഖാന്‍ എന്ന ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പങ്കുവെച്ച ട്വീറ്റുകളില്‍ വ്യക്തമാക്കി. 'വിദ്വേഷത്തിന്റെ വാളില്‍ നിന്ന്' സ്വയം രക്ഷ നേടണമെങ്കില്‍ തന്റെ മുസ്ലീം സ്വത്വം മറച്ചുവെക്കേണ്ടത് അനിവാര്യമാണെന്നും പുതിയ പേര് സ്വീകരിക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ഉറപ്പായും സർക്കാർ രൂപീകരിക്കും; കേരളത്തിലും ബിജെപി അധികാരത്തിലേക്കെന്ന് അമിത് ഷാകർണാടകയിൽ ഉറപ്പായും സർക്കാർ രൂപീകരിക്കും; കേരളത്തിലും ബിജെപി അധികാരത്തിലേക്കെന്ന് അമിത് ഷാ

''പുതിയ പേര് അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് എന്നെ രക്ഷിക്കും,'' അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തൊപ്പി ധരിക്കുന്ന, കുര്‍ത്ത ധരിക്കുന്ന, താടിയുള്ള - ഒരു സാധാരണ മുസ്ലീമായി കാണപ്പെടാത്തതിനാൽ മാത്രമുണ്ടാകുന്ന വിദ്വേഷത്തില്‍ നിന്നും അക്രമത്തില്‍ നിന്നും പുതിയ പേര് സ്വീകരിക്കുന്നതിലൂടെ എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

officer

എന്നിരുന്നാലും, തന്റെ സഹോദരന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞു. ''എന്റെ സഹോദരന്‍ പരമ്പരാഗത വസ്ത്രം ധരിക്കുകയും താടി വെക്കുകയും ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്നും'' ഖാന്‍ പറഞ്ഞു. ഒരു സ്ഥാപനത്തിനും സംരക്ഷണം നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ മുസ്ലീങ്ങളുടെ പേര് മാറ്റുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ബോളിവുഡ് അഭിനേതാക്കള്‍ അവരുടെ സിനിമകള്‍ സംരക്ഷിക്കുന്നതിനായി പുതിയ പേരുകള്‍ കണ്ടെത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. മുന്‍നിര അഭിനേതാക്കള്‍ ഉള്ള സിനിമകള്‍ പോലും പരാജയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നും അത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് അവര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ കമ്മ്യൂണിറ്റിയിലെ ബോളിവുഡ് അഭിനേതാക്കള്‍ അവരുടെ സിനിമകളെ പരിരക്ഷിക്കുന്നതിന് ഒരു പുതിയ പേര് കണ്ടെത്താന്‍ ആരംഭിക്കണം. ഇപ്പോള്‍ മുന്‍നിര താരങ്ങളുടെ സിനിമകള്‍ പോലും പരാജയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കണം,' ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

വിവേചനപരമായ പെരുമാറ്റം കാരണം തന്റെ സേവനത്തില്‍ എല്ലായ്‌പ്പോഴും തൊട്ടുകൂടാത്തവനായി മാറിയെന്ന വാര്‍ത്തകളുമായി ജനുവരിയില്‍ ഇതേ ഉദ്യോഗസ്ഥന്‍ പത്രത്തില്‍ തലക്കെട്ടുകളായി മാറിയിരുന്നു. ഖാന്‍ എന്ന കുടുംബ പേര് തന്നെ ഒരു പ്രേതത്തെ പോലെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
Officer from madhyapradesh wanted to change his name due to attacks against Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X