കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഹൈമ്മീഷന്‍ ഉദ്യോഗസ്ഥന് രാജ്യം വിടാന്‍ നിര്‍ദ്ദേശം, കൈക്കലാക്കിയത് സുപ്രധാന പ്രതിരോധ രേഖകള്‍

പ്രതിരോധ രേഖകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറസ്‌ററില്‍

Google Oneindia Malayalam News

ദില്ലി:ഇന്ത്യയുടെ സുപ്രധാന പ്രതിരോധ രേഖകളുള്‍പ്പെടെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ വിട്ടയച്ചു. സംഭവത്തെ തുടര്‍ന് ഇയാളോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മെഹ മൂദ് അക്തര്‍ ദില്ലിയില്‍ വച്ച് പിടിയിലാവുന്നത്. ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ കൈവശപ്പെടുത്തിയതോടെയാണ് ചാരപ്രവൃത്തിക്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ചാണക്യനഗര്‍ പൊലീസിന് കൈമാറി. രണ്ട് മാസം മുമ്പ് മോഷ്ടിച്ച ഇന്ത്യയുടെ പ്രതിരോധ രേഖകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലേറ്റ സാഹചര്യത്തിലുള്ള പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ ചാരപ്രവൃത്തിയെ ഇന്ത്യയും ഗൗരവമായാണ് സമീപിക്കുന്നത്.

arrest

അറസ്റ്റിലായ മഹ് മൂദ് അക്തറിനെ ദില്ലി പൊലീസും ഇന്റലിജന്‍സ് ബ്യൂറോയും ഇതിനകം തന്നെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടോ എന്നതുസംബന്ധിച്ച അന്വേഷണങ്ങളും നടക്കുന്നുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മീഷണറെ ഓഫീസില്‍ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Officer in the Pakistan High Commission arrested in India on espionage charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X