കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷയ് കുമാര്‍ പ്രചോദനമായി: കര്‍ഷകരുടെ കുടുംബത്തെ സഹായിക്കാന്‍ വെബ്‌സൈറ്റുമായി ഐഎഎസ് ഓഫീസര്‍

  • By Anwar Sadath
Google Oneindia Malayalam News

മന്‍സ: പഞ്ചാബിലെ മന്‍സ ജില്ലയിലെ ഐഎഎസ് ഓഫീസര്‍ സന്യം അഗര്‍വാള്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തെ സഹായിക്കാന്‍ വെബ്‌സൈറ്റ് തുടങ്ങുന്നു. ജില്ലയില്‍ 2015മുതല്‍ 400ഓളം കര്‍ഷകരാണ് കടബാധ്യതമൂലം ആത്മഹത്യ ചെയ്തത് ഇവരെ സഹായിക്കാനായാണ് വെബ്‌സൈറ്റ് തുടങ്ങുന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായ സന്യം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുള്ള അക്ഷയ് കുമറിന്റെ വെബ്‌സൈറ്റാണ് തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്‌സൈറ്റ് വഴി പണം നല്‍കാം. ഇതിനായി പ്രത്യേക പേമന്റ് സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

farmers

കര്‍ഷകരെയും അവരുടെ കുടുംബത്തെയും സഹായിക്കാന്‍ മാനസിക രോഗ വിദഗ്ധരുടെയും സാമ്പത്തികകാര്യ വിദഗ്ധരുടെയും സമിതി രൂപീകരിക്കാനും ഉദ്യോഗസ്ഥന് പദ്ധതിയുണ്ട്. കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ സാമ്പത്തിക മേഖലയിലെ ചൂഷണം ഒഴിവാക്കാനും സമിതി നിര്‍ദ്ദേശം നല്‍കും. ഇതിനായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കാണ് തീരുമാനം. കര്‍ഷക കുടുംബത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനസൗകര്യം ഒരുക്കാനും ഐഎഎസ് ഓഫീസര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
English summary
Inspired by Akshay Kumar, IAS officer plans website for kin of farmer suicide victims in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X