ആശ്വാസം..!! എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ
ന്യൂദല്‍ഹി: വിലക്കയറ്റത്തിനിടെ ആശ്വാസമായി എല്‍ പി ജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 25 രൂപ 50 പൈസ കുറച്ചു. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍ പി ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
പുതുക്കിയ വില പരിഷ്കാരത്തോടെ ദല്‍ഹിയില്‍ 25.5 രൂപയും കൊല്‍ക്കത്തയില്‍ 36.5 രൂപയും മുംബൈയില്‍ 32.5 രൂപയും ചെന്നൈയില്‍ 35.5 രൂപയും വില കുറയും. ദല്‍ഹിയില്‍ നേരത്തെ 1,885 രൂപ വിലയുണ്ടായിരുന്ന 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടര്‍ ഇപ്പോള്‍ 1,859.5 രൂപയ്ക്ക് ലഭിക്കും.

മുംബൈയില്‍ നേരത്തെ 1,844 രൂപ ഉണ്ടായിരുന്ന 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടര്‍ 1,811.5 രൂപയ്ക്ക് ലഭിക്കും. ചെന്നൈയില്‍ 2,045 രൂപ ഉണ്ടായിരുന്ന 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടര്‍ 2,009.5 രൂപയ്ക്ക് ലഭിക്കും. കൊല്‍ക്കത്തയില്‍ 1,995.50 രൂപ ഉണ്ടായിരുന്ന 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വില 1,959 രൂപയാകും.

കൊച്ചിയില്‍ 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വില 1896.50 ല്‍ നിന്ന് 1863 ആകും. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറുകളുടെ വില കുറയ്ക്കാത്തത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. ജൂലൈ ആറിന് 14.2 കിലോഗ്രാം എല്‍ പി ജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 50 രൂപ കൂട്ടിയിരുന്നു.

നിലവില്‍ ദല്‍ഹിയില്‍ യൂണിറ്റിന് 1,053 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജിയുടെ വില. കൊല്‍ക്കത്തയില്‍ ഇത് 1079 രൂപയാണ്. മുംബൈയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജിയുടെ വില 1052 രൂപ 50 പൈസയാണ്.

ചെന്നൈയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജിയുടെ വില 1,068 രൂപ 50 പൈസയുമാണ്. പ്രാദേശിക വാറ്റ് അനുസരിച്ച് നിരക്കുകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications