കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക, പ്രകൃതിവാതക, മണ്ണെണ്ണ വില കൂടില്ല

  • By Aswathi
Google Oneindia Malayalam News

ദില്ലി: പാചകവാതകം, പ്രകൃതിവാതകം, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് വിലവര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. മഹാരാഷ്ട്ര, ഹരിയാന, ദില്ലി ജാര്‍ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വിലക്കയറ്റത്തിനിടയാക്കുന്ന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്.

പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും നിരക്കു വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാറിന്റെ പരിഗണനില്‍ ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാര്‍ പറഞ്ഞു. പാചകവാതക സിലിണ്ടറിന് അഞ്ച് രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഒരു രൂപയും വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

lpg

റയില്‍വെ യാത്രാനിരക്കിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാഗികമായി ഇളവുകള്‍ അനുവദിച്ചിരുന്നു. ബി ജെ പി മഹാരാഷ്ട്രാ ഘടകവും പാര്‍ട്ടി എം പിമാരും നിരക്കുവര്‍ധനവിനെ പരസ്യമായി എതിര്‍ത്തതാണ് ഇളവ് അനുവദിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയത്.

ആഭ്യന്തരമായി ഉല്പാതിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില പുനര്‍നിര്‍ണയ തീരുമാനം മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭയിയുടെ സാമ്പത്തിക സമിതി തീരുമാനിച്ചുവെന്നും ജനഹിതം കണക്കിലെടുത്ത് മാത്രമെ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി ധര്‍മേന്ദ്ര പ്രധാര്‍ പറഞ്ഞു.

English summary
Oil minister Dharmendra Pradhan will attend a cabinet meeting on Wednesday, a government source said, amid speculation that India could raise gas prices from July 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X