കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസം; എണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു, 1999ലെ വില

Google Oneindia Malayalam News

ദില്ലി: ഒപെക് പ്ലസ് രാജ്യങ്ങളുടെ കരാറിനും എണ്ണ വിപണിയെ സഹായിക്കാന്‍ സാധിക്കുന്നില്ല. എണ്ണവില തിങ്കളാഴ്ച വന്‍തോതില്‍ ഇടിഞ്ഞു. ബാരല്‍ എണ്ണയ്ക്ക് 11 ഡോളറാണ് കുറഞ്ഞത്. 1999ന് ശേഷം ഇത്രയും താഴ്ന്ന നിലയിലേക്ക് എണ്ണവില എത്തുന്നത് ആദ്യമാണ്. 32 ശതമാനം തകര്‍ച്ചയാണ് എണ്ണവിപണി നേരിട്ടത്. കൊറോണ വൈറസിനെ തുടര്‍ന്ന് പ്രമുഖ രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, എണ്ണ ഉപയോഗം വളരെ താഴ്ന്ന നിലയിലാണിപ്പോള്‍. അതുകൊണ്ടുതന്നെ സംഭരണ കേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുന്നു.

22

ഈ സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും റഷ്യയും ചര്‍ച്ച നടത്തി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. മെയ് മാസം മുതല്‍ ഓരോ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ തുടര്‍ന്ന് വില അല്‍പ്പം കയറിയെങ്കിലും തിങ്കളാഴ്ച കുത്തനെ ഇടിയുന്നതായിരുന്നു വിപണിയിലെ കാഴ്ച. അമേരിക്കന്‍ ബെഞ്ച് മാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 11.31 ഡോളറാണ് വില കുറഞ്ഞത്. യൂറോപ്യന്‍ വിപണിയിലും വില കുത്തനെ ഇടിഞ്ഞു.

കൊറോണ രോഗം കൂടുതലായി ബാധിച്ചത് അമേരിക്കയിലും യൂറോപ്പിലുമാണ്. അമേരിക്കയില്‍ മാത്രം മരണം 40000 കവിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങി എല്ലായിടത്തും മരണം 15000 കവിഞ്ഞിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ് ഈ രാജ്യങ്ങളില്‍. അതുകൊണ്ടുതന്നെയാണ് ഉപയോഗം കുറഞ്ഞിരിക്കുന്നത്. സ്വാഭാവികമായും വില കുത്തനെ ഇടിയുകയും ചെയ്തു. എണ്ണവിപണിയില്‍ നിന്നുള്ള വരുമാനം പ്രധാനമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാണിത്.

എന്നാല്‍ ഈ സാഹചര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റേതാണ്. ഇന്ത്യയില്‍ വ്യവസായ മേഖലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കയറ്റുമതി കുറഞ്ഞിട്ടുണ്ട്. കയറ്റുമതി കുറയുകയും ഇറക്കുമതി പതിവ് പോലെ തുടരുകയും ചെയ്താല്‍ രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിക്കും. ഈ ആശങ്കയ്ക്ക് ഒരുപരിധി വരെ ആശ്വാസമാണ് എണ്ണവില കുറഞ്ഞത്. മാത്രമല്ല, ചരക്കുകടത്തിന് ചെലവ് ഏറുകയുമില്ല. അതുകൊണ്ടുതന്നെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനും ഇടയില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് എന്തുകൊണ്ടും നേട്ടമാണ്.

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്

English summary
Oil price down to 22-year low; India Likely to get benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X