കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ സേവനമൊരുക്കി ഓല: ഭിന്നശേഷിക്കാര്‍ക്ക് വിട്ടുനല്‍കിയത് 270 ക്യാബുകള്‍, വീട്ടിലെത്തിക്കും!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സേവനമൊരുക്കി ഓല | Oneindia Malayalam

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിനിടെ താരമായി ഓല ക്യാബ്. ആപ്ലിക്കേഷന്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യ സര്‍വീസ് ലഭ്യമാക്കിക്കൊണ്ടാണ് ഓല മുന്നിട്ടിറങ്ങിയത്. ബംഗളൂരു, മൈസൂരു, മംഗളൂരു എന്നീ സ്ഥലങ്ങളിലെ വോട്ടര്‍മാരെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ച് സ്വവസതിയിലേക്കും കൊണ്ടു പോകുമെന്നുമാണ് ഓല പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സൗജന്യ സേവനത്തിന്റെ ഭാഗമായി 270 ക്യാബുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ സഹായിക്കുന്നതിനായി 9071464553/7624915133 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പറും ഓല സജ്ജമാക്കിയിട്ടുണ്ട്.

 എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം... പി രാജീവിന് മേൽ ഹൈബി ഈഡന് നേരിയ മുൻതൂക്കം!! എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം... പി രാജീവിന് മേൽ ഹൈബി ഈഡന് നേരിയ മുൻതൂക്കം!!

കര്‍ണാടകത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, മംഗലാപുരം ജില്ലാ പഞ്ചായത്ത്, ബംഗളുരു ജില്ലാ ഇലക്ടറല്‍ ഓഫീസര്‍, ബ്രഹത്ത് ബാംഗ്ലൂര്‍ മഹാനഗരപാലിക(ബിബിഎംപി), ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, മൈസൂര്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ബല്ലരി, ഹബ്ബലി-ധര്‍വാദ്, ഗുല്‍ബര്‍ഗ, ബേലഗവ് എന്നിവിടങ്ങളില്‍ ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും സമാനമായ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കും.

ola-oneindia-

'ഈ വര്‍ഷം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വൈകല്യമുള്ള വ്യക്തികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അവരുടെ വോട്ട് ചെയ്യാനുള്ള താല്പര്യത്തെ മാനിക്കുകയും അതിനായി ഭരണഘടന നല്‍കുന്ന അവകാശം ലഭ്യമാക്കുമെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഓല നടത്തിയ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്ന് കര്‍ണാടകയുടെ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സൂര്യ സന്‍ എ വി ഒരു പ്രസ്താവനയില്‍ പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഈ അവസരത്തില്‍ വോട്ടര്‍മാര്‍ക്കായി സുഗമമായ ഗതാഗതം ഒരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സൗത്ത് ഏഷ്യയുടെ മേഖല തലവനായ വിഷ്ണു ബൊമ്മറെഡ്ഡിയും പറയുന്നു.

English summary
Ola arranges free service to disabled people in Karnataka to cast vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X