കാര്‍ സൗജന്യനിരക്കില്‍, നിസാനുമായി കൈകോര്‍ത്ത് ഒലയുടെ സൂപ്പര്‍ ഓഫര്‍
ദില്ലി: ഇന്ത്യന്‍ ടാക്‌സി സര്‍വീസ് ഒലയ്ക്ക് പുതിയ പങ്കാളിയെ കിട്ടി. ജാപ്പനീസ് കാര്‍ നിര്‍മ്മാണ കമ്പനിയായ നിസാനുമായാണ് ഒല കൈകോര്‍ക്കുന്നത്. ഒല ഇനി സര്‍വീസ് നടത്തുക നിസാന്റെ കാറുകളിലായിരിക്കും. നിസാനില്‍ നിന്ന് പുതിയ കാറുകള്‍ വാങ്ങുമെന്നാണ് ഒല കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.
യുഎസിന്റെ കീഴിലുള്ള പ്രമുഖ ടാക്‌സി സര്‍വീസ് യുബറുമായി മത്സരിക്കാനിറങ്ങുകയാണ് ഒല ടാക്‌സി സര്‍വ്വീസും. വിപണി കീഴടക്കാന്‍ പുതി സംരംഭവുമായാണ് ഒല ഇറങ്ങുന്നത്. നിസാനുമായി കരാറില്‍ ഒപ്പുവെക്കുന്നതോടെ 100,000 വാഹനങ്ങള്‍ വാങ്ങാനാണ് ഒല ലക്ഷ്യമിടുന്നത്. 2016 വര്‍ഷാവസാനത്തോടെ 100,000 വാഹനങ്ങള്‍ നിസാനില്‍ നിന്നും വാങ്ങാന്‍ സാധിക്കുമെന്നാണ് ഒല പ്രതീക്ഷിക്കുന്നത്.

ഒല കമ്പനി വമ്പിച്ച ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒല കാര്‍ സ്വന്തമാക്കാം. ഒല കമ്പനി കാര്‍ വാടകയ്ക്കു കൊടുക്കുമ്പോള്‍ ഡ്രൈവ ഒരു തുക കമ്പനിക്കു നല്‍കുന്നുണ്ട്. കൂടാതെ മാസവാടകയും ഡ്രൈവര്‍മാര്‍ നല്‍കുന്നുണ്ട്. ഇതില്‍ ഇനിമുതല്‍ കാറിന്റെ അറ്റകുറ്റപ്പണിക്കു വേണ്ട തുകയും ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കുറഞ്ഞ നിരക്കില്‍ കാര്‍ വേണമെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് സ്വന്തമായി വാങ്ങാനുള്ള സൗകര്യവും ഒല ഒരുക്കുന്നുണ്ട്.
ഒല ജപ്പാന്‍ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പിന്റെ പിന്തുണയോടെയാണ് നിസാനില്‍ നിന്നും കാറുകള്‍ വാങ്ങുന്നത്. എന്നാല്‍, എത്ര കാറുകള്‍ വാങ്ങുമെന്ന കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications