വനിത ജഡ്ജിക്കും രക്ഷിയില്ല; ജഡ്ജിയോട് അപമര്യാദയായി പെരുമാറിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍
ദില്ലി: വനിത ജഡ്ജിയോട് അപമര്യാദയായി പെരുമാറിയ ഓല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ദില്ലിയിലെ കമലാനഗര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയിലെ വനിത ജഡ്ജിയോടാണ് ഒല ടാക്‌സി ഡ്രൈവറായ സന്ദീപ് അപമര്യാദയായി പെരുമാറിയത്.
ഷോപ്പിങിന് പോകാനായി ടാക്‌സി വിളിച്ച വനിത ജഡ്ജിയോട് ടാക്‌സി ഡ്രൈവര്‍ യാത്രക്കിയെ അപമര്യദയായി പെരുമാറി. യാത്ര തുടങ്ങിയപ്പോള്‍ തന്നെ യുവതിയുമായി വാക്ക് തര്‍ക്കവും തുടങ്ങി. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ അസഭ്യം പറയുകയായിരുന്നെന്ന് ജഡ്ജി പറഞ്ഞു.

പിന്നീട് കാര്‍ നിര്‍ത്താന്‍ ആവശ്യപെട്ട് യുവതി സാധനങ്ങള്‍ വാങ്ങാനായി കടയില്‍പോയി. യുവതി കടയില്‍ നിന്ന് തിരച്ചെത്താന്‍ വൈകിയതോടെ ക്ഷുഭിതനായ ഡ്രൈവര്‍ യുവതിയെ ഉറക്കെ സഭ്യം പറയുകയും കാറില്‍ വച്ചിരുന്ന ബാഗെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications