യാത്രയിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഒല ഡ്രൈവര്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: തന്റെ കാറിലെ യാത്രക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റിലായി. പഞ്ച്കുള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പത്തൊമ്പതുകാരിയായ ചണ്ഡീഗഡ് സ്വദേശിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി രണ്ടാഴ്ചയോളമായി ഒല ഡ്രൈവറുമായി പരിചയത്തിലായിട്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഇയാളുടെ വാഹനത്തിലായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. കഴിഞ്ഞദിവസം ചണ്ഡീഗഡിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി.

ചെറിയ യാത്രയ്‌ക്കെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ചശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് വീട്ടിന് മുന്നില്‍ ഇറക്കിവിട്ടശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബലാത്സംഗത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രമുഖ ബിജെപി നേതാവിന്റേതാണ് ഹോട്ടല്‍. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications