കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രയിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഒല ഡ്രൈവര്‍ അറസ്റ്റില്‍

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ചണ്ഡീഗഡ്: തന്റെ കാറിലെ യാത്രക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റിലായി. പഞ്ച്കുള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പത്തൊമ്പതുകാരിയായ ചണ്ഡീഗഡ് സ്വദേശിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

മദ്യവും ഭാംഗും കുടിച്ച് പൂസായി! മലയാളി വിദ്യാർത്ഥി അർദ്ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ...മദ്യവും ഭാംഗും കുടിച്ച് പൂസായി! മലയാളി വിദ്യാർത്ഥി അർദ്ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ...

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി രണ്ടാഴ്ചയോളമായി ഒല ഡ്രൈവറുമായി പരിചയത്തിലായിട്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഇയാളുടെ വാഹനത്തിലായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. കഴിഞ്ഞദിവസം ചണ്ഡീഗഡിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി.

 minor-girl-gang-rape


ചെറിയ യാത്രയ്‌ക്കെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ചശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് വീട്ടിന് മുന്നില്‍ ഇറക്കിവിട്ടശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബലാത്സംഗത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രമുഖ ബിജെപി നേതാവിന്റേതാണ് ഹോട്ടല്‍. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?

ദ ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ.. ഗാരി ഓള്‍ഡ്മാൻ മികച്ച നടൻ, മക്‌ഡോര്‍മണ്ട് നടിദ ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ.. ഗാരി ഓള്‍ഡ്മാൻ മികച്ച നടൻ, മക്‌ഡോര്‍മണ്ട് നടി

English summary
Ola driver held for molesting 19-year-old disabled Chandigarh girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X