കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം? യുവതി നിരീക്ഷണത്തിലെന്ന് പോലീസ്

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ച വനിതാ ആക്ടിവിസ്റ്റിന് പാകിസ്താന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ്. കോലം വരച്ച് പ്രതിഷേധം നടത്തിയ 8 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ഗായത്രിയെന്ന സ്ത്രീയ്ക്ക് പാകിസ്താൻ ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്

പാകിസ്താനിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ ഇവർ അംഗമാണെന്ന സൂചനയാണ് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രകാരം അസോസിയേഷൻ ഓഫ് ഓൾ പാകിസ്താൻ സിറ്റിസൺസ് ജേർണലിസ്റ്റ് എന്ന സംഘനയുടെ ഭാഗമായ ബൈറ്റ്സ് ഫോർ ഓൾ പാകിസ്താൻ എന്ന കൂട്ടായ്മലെ ഗവേഷകയാണ് ഗായത്രി ഖണ്ഡാഡെ.

chennai

വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘനടകൾ ഇവരെ പിന്തുണച്ചിരുന്നതായും ഇവർക്ക് പാകിസ്താൻ ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഏകെ വിശ്വനാഥൻ പറഞ്ഞു.

Recommended Video

cmsvideo
MK Stalin Supports Pinarayi Vijayan For His Brave Move | Oneindia Malayalam

കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ബസന്ത് നഗറിൽ ആരംഭിച്ച പ്രതിഷേധം സംസ്ഥാനമാകെ പടർന്നു. ഡിഎംകെ നേതാക്കളായ സ്റ്റാലിൻ, കനിമൊഴി തുടങ്ങിയവരും കോലമിട്ട് പ്രതിഷേധിച്ചു. അതേ സമയം വീട്ടുടമയുടെ അനുവാദമില്ലാതെ കോലമെഴുതിയത് പ്രതിഷേധത്തിന് ഇടയാക്കിയെന്നും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

English summary
Kolam protest against CAA: Police suspects pakistan link of protester
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X