കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറിന്റെ പഴയ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചോ? ആര്‍ബിഐയുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നൂറ് രൂപയുടെ പഴയ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നതായി വ്യാപക റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നൂറിന്റെ പഴയ നോട്ടുകള്‍ മാര്‍ച്ച് മുതല്‍ അസാധുവാക്കുമെന്ന പ്രചാരണത്തെ ആര്‍ബിഐ തള്ളി. അങ്ങനൊരു തീരുമാനം കേന്ദ്ര സര്‍ക്കാരോ തങ്ങളോ എടുത്തില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ആര്‍ബിഐ പറഞ്ഞു.

1

മാര്‍ച്ച് മുതല്‍ നൂറിന്റേത് മാത്രമല്ല, പഴയ അഞ്ച് രൂപ, പത്ത് രൂപ നോട്ടുകളും പിന്‍വലിക്കുമെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു നോട്ടുനിരോധനം എന്ന പേരില്‍ ചര്‍ച്ചയും ആരംഭിച്ചിരുന്നു. ഇതോടെയാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. നേരത്തെ നോട്ടുനിരോധനത്തിന്റെ സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അന്ന് അഞ്ചിന്റെയോ പത്തിന്റെയോ നൂറിന്റെയോ പഴയ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നില്ല.

വീണ്ടുമൊരു നോട്ടുനിരോധനം ഈ വര്‍ഷം നടക്കുമെന്നും പ്രചാരത്തിലുള്ള പഴയ നോട്ടുകള്‍ മുഴുവന്‍ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. 2018ല്‍ പത്ത്, അന്‍പത്, ഇരുന്നൂറ് രൂപകള്‍ക്ക് പുതിയ നോട്ട് പുറത്തിറക്കിയിരുന്നു റിസര്‍വ് ബാങ്ക്. 2019ല്‍ ലാവന്‍ഡര്‍ നിറത്തിലുള്ള നൂറ് രൂപയുടെ നോട്ടുകളും ആര്‍ബിഐ പുറത്തിറക്കിയിരുന്നു. ആ സമയത്ത് മുമ്പുള്ള എല്ലാ നൂറ് രൂപ നോട്ടുകളും അതേ പടി തന്നെ തുടരുമെന്ന് അവര്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചിരിക്കുന്നത്.

English summary
old 100 rupee will not withdraw says reserve bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X