കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...

ശീതീകരണ സംവിധാനവും സ്ഥാപനത്തിലുണ്ട്. കൂടാതെ 50 ലധികം മുറികളുമുണ്ട്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: മലയാളി നടത്തുന്ന സ്ഥാപനത്തില്‍ ചില ദുരൂഹ സംഭവങ്ങള്‍ നടന്നത് തമിഴ്‌നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ 60 പേരാണ് ഇവിടെ മരിച്ചത്. ഈ സ്ഥാപനത്തോട് ചേര്‍ന്ന് സെമിത്തേരിയുമുണ്ട്. കഴിഞ്ഞദിവസം നടന്ന ചില സംഭവങ്ങളാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. നാട്ടുകാര്‍ പല ആരോപണങ്ങളും നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും പോലീസ് ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം കേട്ട കരച്ചിലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. പക്ഷേ, സ്ഥാപനം നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നടത്തിപ്പുകാരന്‍ പറയുന്നു...

കാഞ്ചീപുരത്ത്

കാഞ്ചീപുരത്ത്

കാഞ്ചീപുരം ഉതിരമേരൂരിലുള്ള സെന്റ് ജോസഫ് അഗതി മന്ദിരമാണ് സംശയത്തില്‍ നിഴലില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളിയായ വൈദികന്‍ ഫാദര്‍ ആര്‍വി തോമസ് ആണ് നടത്തിപ്പുകാരന്‍. ഇയാളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

300 ലധികം പേര്‍

300 ലധികം പേര്‍

കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 300 ലധികം അന്തേവാസികളുണ്ട്. നാട്ടുകാര്‍ പല ആരോപണങ്ങളും സ്ഥാപനത്തെ കുറിച്ച് ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.

ആംബുലന്‍സില്‍ കരച്ചില്‍

ആംബുലന്‍സില്‍ കരച്ചില്‍

കഴിഞ്ഞദിവസം ഇവിടെ നിന്ന് ഒരു ആംബുലന്‍സ് പുറപ്പെട്ടു. ആംബുലന്‍സില്‍ നിന്ന് നിര്‍ത്താതെയുള്ള കരച്ചിലും. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

വയോധികയായ ഒരു സ്ത്രീയും പുരുഷനുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. പിന്നെ ഒരു മൃതദേഹവും. ഇതെന്താണെന്ന് ചോദിച്ചറിഞ്ഞ നാട്ടുകാര്‍ പോലീസിനെ വിളിച്ചു. പോലീസ് വിശദമായ പരിശോധന നടത്തി.

അവയവക്കടത്ത്?

അവയവക്കടത്ത്?

ഈ സ്ഥാപനത്തില്‍ അവയവക്കടത്ത് നടത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

വിവിധ തലത്തില്‍ അന്വേഷണം

വിവിധ തലത്തില്‍ അന്വേഷണം

സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ ഇവിടെയെത്തി പരിശോധന നടത്തി. അപ്പോഴാണ് 300 ലധികം പേര്‍ അന്തേവാസികളായുണ്ട് എന്നറിഞ്ഞത്.

എല്ലാവരെയും മാറ്റി

എല്ലാവരെയും മാറ്റി

അന്തേവാസികളെയെല്ലാം ഇവിടെ നിന്ന് മാറ്റാന്‍ സാമൂഹിക ക്ഷേമ വകുപ്പ് നിര്‍ദേശം നല്‍കി. പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനത്തോട് ചേര്‍ന്ന് ഒരു സെമിത്തേരിയുള്ളതായി അറിയാന്‍ കഴിഞ്ഞത്. അന്തേവാസികള്‍ മരിച്ചാല്‍ ഇവിടെയാണ് സംസ്‌കരിക്കുക.

നിഷേധിച്ച് വൈദികന്‍

നിഷേധിച്ച് വൈദികന്‍

സ്ഥാപനം അവയവക്കടത്ത് നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച വൈദികന്‍, സ്ഥാപനം ഏഴ് വര്‍ഷമായി നിയമപ്രകാരം പ്രവര്‍ത്തിച്ചുവരുന്നതാണെന്ന് പോലീസിനോട് പറഞ്ഞു.

60 പേര്‍ മരിച്ചു

60 പേര്‍ മരിച്ചു

പക്ഷേ, സ്ഥാപനത്തിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഒരു മാസത്തിനിടെ 60 പേര്‍ ഇവിടെ മരിച്ചുവെന്ന് ബോധ്യമായത്. അങ്ങനെ നോക്കുമ്പോള്‍ ദിവസം രണ്ടുപേരെങ്കിലും മരിച്ചിട്ടുണ്ടാകണം. ഇതില്‍ ദുരൂഹതയുണ്ടെന്ന് പോലീസും പറയുന്നു.

വിശദ റിപ്പോര്‍ട്ട് തേടി

വിശദ റിപ്പോര്‍ട്ട് തേടി

മരിച്ചവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒ നോട്ടീസ് നല്‍കി. കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സ്ഥാപനത്തില്‍ പരിശോധനയ്‌ക്കെത്തി.

സെമിത്തേരിക്ക് അനുമതി

സെമിത്തേരിക്ക് അനുമതി

സ്ഥാപനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സെമിത്തേരി സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് വൈദികന്‍ തോമസ് പറയുന്നത്. വലിയ സംഭരണ കേന്ദ്രം സ്ഥാപനത്തില്‍ കണ്ടത്തിയത് ദുരൂഹത ഇരട്ടിയാക്കിയിട്ടുണ്ട്.

സൂചന നല്‍കി ചില പാര്‍ട്ടികള്‍

സൂചന നല്‍കി ചില പാര്‍ട്ടികള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് അന്തേവാസികള്‍. ശീതീകരണ സംവിധാനവും സ്ഥാപനത്തിലുണ്ട്. കൂടാതെ 50 ലധികം മുറികളുമുണ്ട്. സംസ്ഥാനത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവയവക്കടത്തിനെ കുറിച്ച് സൂചന നല്‍കിയിരുന്നു.

ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രംഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം

സൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണിസൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണി

ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...

English summary
Organ sales allegation against Old age rescue home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X