Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവരെല്ലാം കോണ്‍ഗ്രസ് നേതാക്കളായിരുന്നു; ഇന്ന് ബിജെപി മുഖ്യമന്ത്രിമാര്‍, താമര വിരിഞ്ഞ വഴി

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചത് ശനിയാഴ്ച ഉച്ചയ്ക്കാണ്. വൈകീട്ട് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ് ബിജെപി. 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് ശേഷം ബിജെപിക്കൊപ്പം നിന്ന ത്രിപുരയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ അമിത് ഷാ ആവിഷ്‌കരിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയെ മാറ്റിയത്. സമാനമായ നീക്കം ഗുജറാത്തിലും കര്‍ണാടകത്തിലും ഉത്തരാഖണ്ഡിലുമെല്ലാം നടത്തിയിരുന്നു. എല്ലായിടത്തും പാതി വഴിയില്‍ മുഖ്യമന്ത്രിമാരെ മാറ്റി ബിജെപി. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നുണ്ട്. എല്ലായിടത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരാണ് മുഖ്യമന്ത്രിമാര്‍ എന്ന പ്രത്യേകതയുമുണ്ട്. രസകരമാണ് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയക്കളികള്‍....

1

അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ്. കഴിഞ്ഞ വര്‍ഷം അസമിന്റെ 15ാം മുഖ്യമന്ത്രിയായിട്ടാണ് ശര്‍മ അധികാരമേറ്റത്. സര്‍ബാനന്ദ സോനോവാളിന് പകരക്കാരനായിട്ടാണ് ശര്‍മ എത്തിയത്. കോണ്‍ഗ്രസ് നേതാവിയിരുന്നു ശര്‍മ. 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അസമില്‍ ബിജെപിക്ക് നേട്ടമായത് ശര്‍മയുടെ പ്രചാരണമായിരുന്നു.

2

അസമിലെ ജലുക്ബാരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ എംഎല്‍എയായത്. തുടര്‍ച്ചയായ അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെത്തിയപ്പോഴും അദ്ദേഹത്തെ മണ്ഡല വാസികള്‍ കൈവിട്ടില്ല. സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനാണ് ശര്‍മ ജയിച്ചത്.

3

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ കണ്‍വീനറാണ് ശര്‍മ. മേഖലയില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ശര്‍മ. ബിജെപിയുടെ അജണ്ടകള്‍ ഒരോന്നായി അദ്ദേഹം അസമില്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

ഹായ് സുന്ദരി.... അപര്‍ണ ബാലമുരളിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

4

മണിപ്പൂരിലെ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം തൊട്ടടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഉന്നമിട്ടായിരുന്നു കരുനീക്കിയത്.തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച മണിപ്പൂരില്‍ 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം.

5

ഫുട്‌ബോള്‍ താരമായിരുന്നു ബിരേന്‍ സിങ്. പിന്നീട് അദ്ദേഹം അതിര്‍ത്തി രക്ഷാ സേനയില്‍ ജോലി ചെയ്തു. ശേഷം മാധ്യമപ്രവര്‍ത്തകനായി. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. ഇബോബി സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി. ഇപ്പോള്‍ രണ്ടാംതവണയും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.

6

കഴിഞ്ഞ ദിവസം ത്രിപുരയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് മണിക് സാഹയെ ആണ്. അദ്ദേഹം കോണ്‍ഗ്രസ് നേതാവിയിരുന്നു. രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 2016ല്‍ ബിജെപിയിലെത്തിയ മണിക് സാഹ 2020ല്‍ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനായി. ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായി. ശേഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.

7

നാഗാലാന്റ് മുഖ്യമന്ത്രിയാണ് നിഫിയു റിയോ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 2002ലാണ് കോണ്‍ഗ്രസ് വിട്ടത്. നാഗാലാന്റ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി എസ്‌സി ജാമിറുമായി ഉടക്കിയാണ് കോണ്‍ഗ്രസ് വിട്ടത്. ശേഷം എന്‍പിഎഫില്‍ ചേര്‍ന്നു. ഇക്കാലത്താണ് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതും നാഗാലാന്റ് ഭരണത്തില്‍ തുടര്‍ച്ചയായി അസ്ഥിരതയുണ്ടായതും. 2013ല്‍ നാഗാലാന്റ് മുഖ്യമന്ത്രിയായി. 2018ല്‍ എന്‍പിഎഫ് ബിജെപി സഖ്യം തകര്‍ന്നതോടെ റിയോ എന്‍ഡിപിപിയില്‍ ചേര്‍ന്നു. ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+