പ്രതിരോധ നിധിയിലേക്ക് ദമ്പതികളുടെ വക ഒരു കോടി രൂപ, ഒരായുസ്സിന്റെ സമ്പാദ്യം
ഭാവ് നഗറില്‍ നിന്നുള്ള ജനാര്‍ദ്ദന്‍ ഭട്ടും ഭാര്യയുമാണ് തങ്ങളുടെ സമ്പാദ്യം പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്തത്.
അഹമ്മദാബാദ്: ബാങ്ക് ഉദ്യോഗസ്ഥരായി ദമ്പതികളുടെ 1 കോടിയുടെ സമ്പാദ്യം ദേശീയ പ്രതിരോധ നിധിയിലേക്ക്. ഭാവ് നഗറില്‍ നിന്നുള്ള ജനാര്‍ദ്ദന്‍ ഭട്ടും ഭാര്യയുമാണ് തങ്ങളുടെ സമ്പാദ്യം പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്തത്.

സൈനികരുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ചതാണ് പ്രതിരോധ നിധി. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നത്. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനയെ ആശ്രയിച്ചാണ് പ്രതിരോധ നിധിയുടെ പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്കും പ്രതിരോധ നിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിയ്ക്കാവുന്നതാണ്.












Click it and Unblock the Notifications