ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് വൃദ്ധദമ്പതികളെ കൊന്നു
ഗുവാഹട്ടി : ദുര്‍മന്ത്രവാദികളെന്ന് മുദ്രകുത്തി വൃദ്ധദമ്പതികളെ കൊന്നു. കൊക്രാജാര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
അറുപത്തൊന്നുകാരനായ സോം മര്‍മുവും ഭാര്യ ഫുല്‍മൊനി മാര്‍ദിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളും വൃദ്ധദമ്പതികളും തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവദിവസം അമിതമായി മദ്യപിച്ചെത്തിയ പ്രതികള്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കാട്ടില്‍ കുഴിച്ചുമൂടുകയുമായിരുന്നു.

ദുര്‍മന്ത്രവാദം ആരോപിച്ച് ഈ മാസം ആസ്സാമില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്ന ദേബജാനി ബോറയാണ് അന്ന് കൊല്ലപ്പെട്ടത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടുളള ഇത്തരം സംഭവങ്ങള്‍ തടയാനായി ആസ്സാം പോലീസ് പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications