കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷം പഴക്കമുള്ള വാഹനമെല്ലാം പിടിച്ചെടുക്കുന്നു.... കര്‍ശന നടപടികളുമായി ദില്ലി സര്‍ക്കാര്‍!!

Google Oneindia Malayalam News

ദില്ലി: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളെല്ലാം പിടിച്ചെടുക്കുമെന്ന് ദില്ലി സര്‍ക്കാര്‍. ഇതിനുള്ള നടപടികളും സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രധാനമായും ഡീസലില്‍ ഓടുന്ന വാഹനങ്ങളാണ് പിടിച്ചെടുക്കുന്നത്. ആദ്യം ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയാണ് ചെയ്യുന്നത്. അതേസമയം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ച് നല്‍കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ഈ വാഹനങ്ങള്‍ പൊളിക്കുന്നത് വേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ദില്ലി പോലീസിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1

അത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്താനും മറ്റ് നടപടികള്‍ സ്വീകരിക്കാനും മുനിസിപ്പല്‍ കോര്‍പ്പറേഷനും നിര്‍ദേശമുണ്ട്. ഇതിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം ശീതകാലത്ത് ദില്ലിയില്‍ മലിനീകരണം കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ കനത്ത മഞ്ഞില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് വാഹനങ്ങള്‍ക്കോ മറ്റോ പോകാനാവാത്ത അവസ്ഥഖയുണ്ടായിരുന്നു. ഇതാണ് ഇത്തവണ നടപടി കര്‍ശനമാക്കുന്നതിന് കാരണം. 15 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള വാഹനങ്ങളുടെ പുക പരിശോധിക്കാനും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദില്ലിയില്‍ ഉള്ള പത്ത് ബില്യണ്‍ വാഹനങ്ങളില്‍ മൂന്നരലക്ഷത്തിലധികം വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 2016 മുതല്‍ റദ്ദാക്കിയിട്ടുണ്ട്.

ദിലീപിനെ തലോടി തടിയൂരാൻ അമ്മ നേതൃത്വം, നടിമാരുടെ നിയമോപദേശം ചവറ്റ് കുട്ടയിൽ തളളിദിലീപിനെ തലോടി തടിയൂരാൻ അമ്മ നേതൃത്വം, നടിമാരുടെ നിയമോപദേശം ചവറ്റ് കുട്ടയിൽ തളളി

മായാവതി സഖ്യം വിട്ടതിന്റെ യഥാര്‍ത്ഥ കാരണം എന്ത്? ബിഎസ്പിയുടെ പിടിവാശി തുറന്നുപറഞ്ഞ് കമല്‍നാഥ്മായാവതി സഖ്യം വിട്ടതിന്റെ യഥാര്‍ത്ഥ കാരണം എന്ത്? ബിഎസ്പിയുടെ പിടിവാശി തുറന്നുപറഞ്ഞ് കമല്‍നാഥ്

English summary
old diesel cars to be seized from home in dehli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X