കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യസ്നേഹം ഉണര്‍ത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് | Oneindia Malayalam

പാക്കിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മിഷന്‍ വിജയകരമായിരുന്നെന്ന് വ്യോമസേന മേധാവി പ്രതികരിച്ചെങ്കിലും എത്രപേര്‍ കൊല്ലപ്പെട്ടന്നതിന്‍റെ കണക്ക് സര്‍ക്കാരിന്‍റെ പക്കല്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം പ്രതിരോധ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിനപ്പുറം മറ്റൊന്നും തനിക്ക് പറയാനില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ആവര്‍ത്തിച്ചതോടെ കണക്കുകള്‍ വെറും " വായ് കണക്കുകള്‍' ആയി തന്നെ തുടരുകയാണ്.

<strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍ </strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

അതിനിടെ ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ശവക്കുഴികള്‍ ഉണ്ടാക്കുന്ന പാക്കിസ്താനികളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈ ദൃശ്യം കണ്ടിട്ടും എങ്ങനെ തെളിവ് ചോദിക്കുന്നുവെന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

മിന്നലാക്രമണം

മിന്നലാക്രമണം

ബാലക്കോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ജെയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നീ ഭീകരസംഘടനകളുടെ സംയുക്ത പരീശീലന കേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തില്‍ തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

ആക്രമണത്തില്‍ 250 നും 300 നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുമുണ്ടെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍.എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

സര്‍ക്കാര്‍ കണക്ക്

സര്‍ക്കാര്‍ കണക്ക്

മിന്നലാക്രമണം വിജയമാണെന്ന് വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ കണക്ക് എടുക്കലല്ല തങ്ങളുടെ ജോലി എന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. സര്‍ക്കാരാണ് കണക്കുകള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഞ്ഞടിച്ച് പ്രതിപക്ഷം

ആഞ്ഞടിച്ച് പ്രതിപക്ഷം

ഇപ്പോഴും കണക്ക് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. തിരിച്ചടിച്ചെന്ന് വാദിക്കുന്നവര്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാന്‍ മടിക്കുന്നതെന്തിനെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യം.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

സര്‍ക്കാരിനെ വെട്ടിലാക്കി ഇന്ത്യന്‍ തിരിച്ചടിയില്‍ ആളപായങ്ങള്‍ ഇല്ലെന്ന് പാകിസ്താനും ആവര്‍ത്തിക്കുന്നുണ്ട്.കണക്കില്‍ പ്രതിപക്ഷം സര്‍ക്കാരിനെ കുരുക്കുമ്പോള്‍ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും വായില്‍ തോന്നിയ കണക്കുകള്‍ പൊതുവേദിയില്‍ പറഞ്ഞ് തുടങ്ങിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മൃതദേഹം മറവ് ചെയ്യുന്നു

മൃതദേഹം മറവ് ചെയ്യുന്നു

അതിനിടെയാണ് ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട പാക് ഭീകരുടെ മൃതദേഹം മറവ് ചെയ്യുന്ന പാകിസ്താനികള്‍ എന്ന പേരില്‍ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്.

പാകിസ്താനില്‍

പാകിസ്താനില്‍

ചിത്രത്തില്‍ മൃതദേഹം മറവ് ചെയ്യുന്നതിനായി എടുത്ത കുഴികള്‍ക്ക് സമീപം കുറേ പേര്‍ നില്‍ക്കുന്നതും കാണാം.ഭീകരരുടെ മൃതദേഹങ്ങള്‍ പാകിസ്താനില്‍ മറവ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ഇനിയും തെളിവ് വേണോ

ഇനിയും തെളിവ് വേണോ

കഴിഞ്ഞ അഞ്ച് ദിവസമായി മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്താനികളുടെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു എത്ര പേര്‍ കൊല്ലപ്പെട്ടെന്ന്' ഈ കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

യാഥാര്‍ത്ഥ്യം ഇങ്ങനെ

യാഥാര്‍ത്ഥ്യം ഇങ്ങനെ

യുനൈറ്റഡ് ഹിന്ദു എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2013 ല്‍ പാകിസ്താനില്‍ നടന്ന ബോംബ് സ്ഫോടനത്തിന് ശേഷമുള്ള ചിത്രങ്ങളാണെന്ന് ഇവയെന്ന് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2013 ഫിബ്രവരി 17 ന്

2013 ഫിബ്രവരി 17 ന്

ന്യൂയോര്‍ക്ക് ടൈംസില്‍ 2013 ല്‍ അച്ചടിച്ചുവന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. 2013 ഫിബ്രവരി 17 ന് നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി കുഴികള്‍ ഒരുക്കുന്നുവെന്ന കുറിപ്പോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

മിന്നലാക്രമണത്തിനല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാത്ത സാഹചര്യത്തില്‍ തിരിച്ചടിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പല വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

<strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍</strong>ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍

"കുലസ്ത്രീകള്‍' ഒഴികെയുള്ള മുഴുവന്‍ സ്ത്രീകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കും! കുറിപ്പ് വൈറല്‍

English summary
Old image viral as graves being dug in Pakistan after Indian Air Force airstrike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X