കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കോണ്‍ഗ്രസ് 'ചെങ്കൊടി'യേന്തുന്നു; പ്രിയങ്ക വന്ന ശേഷം വന്‍ മാറ്റം, നെറ്റിചുളിച്ച് നേതാക്കള്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശിലേക്ക് നിയോഗിച്ചത്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ ഫലം കാണുകയും ചെയ്തു. നേരിയ വോട്ട് വര്‍ധന കോണ്‍ഗ്രസിനുണ്ട്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ സജീവമാക്കുകയാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള ദൗത്യം.

ഒട്ടേറെ നേതാക്കളെ സംഘടനാ പദവികളില്‍ നിന്ന് മാറ്റി യുവ നേതാക്കളെ പ്രിയങ്ക നിയോഗിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന കോണ്‍ഗ്രസിന് കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ്. ചില മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്റിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

പഴയ നിലപാടില്‍ മാറ്റം

പഴയ നിലപാടില്‍ മാറ്റം

മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്കാ ഗാന്ധിക്കെതിരെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പോര് നടത്തുന്നത്. കോണ്‍ഗ്രസ് പഴയ നിലപാടില്‍ മാറ്റം വരുത്തിയെന്നാണ് അവരുടെ ആക്ഷേപം. കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് നിന്നവരാണെന്നും മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെടുന്നു.

കോണ്‍ഗ്രസില്‍ കടന്നുകയറി

കോണ്‍ഗ്രസില്‍ കടന്നുകയറി

ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ പ്രിയങ്കാ ഗാന്ധിയുടെ വരവിന് ശേഷം കോണ്‍ഗ്രസില്‍ കടന്നുകയറിയിട്ടുണ്ടെന്നാണ് ചില നേതാക്കളുടെ പരാതി. ഇക്കാര്യം അവര്‍ എകെ ആന്റണിയെ അറിയിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുപി കോണ്‍ഗ്രസിലെ പ്രധാന പദവികളില്‍ ഇടതുപക്ഷവുമായി ബന്ധമുള്ളവരുണ്ടെന്നും നേതാക്കള്‍ പരാതിപ്പെടുന്നു.

അവര്‍ക്ക് അവസരം ലഭിച്ചത്...

അവര്‍ക്ക് അവസരം ലഭിച്ചത്...

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപിയില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടിരുന്നു. ഈ ഒഴിവിലേക്കാണ് ഇടതുപക്ഷവുമായി ബന്ധമുള്ളവര്‍ എത്തിയതെന്ന് ചില നേതാക്കള്‍ പരാതിപ്പെടുന്നു. പ്രധാന പദവികള്‍ ഇവര്‍ വഹിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഐസയുടെ നേതാക്കള്‍

ഐസയുടെ നേതാക്കള്‍

പ്രിയങ്കാ ഗാന്ധിയുടെ അടുത്ത വ്യക്തിയായ സന്ദീപ് സിങിന്റെ നിയമനമാണ് ചില നേതാക്കൡ അതൃപ്തിയുണ്ടാക്കിയത്. സിപിഐ -എംഎല്‍ വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘടനയായ അഖിലേന്ത്യാ സ്റ്റുഡന്റ് അസോസിയേഷന്‍ (ഐസ) യുടെ നേതാവായിരുന്നു സന്ദീപ് സിങ്. ജെഎന്‍യുവിലാണ് ഇദ്ദേഹം പഠിച്ചത്.

റിഹായ് മഞ്ചില്‍ നിന്നുമുള്ളവരും

റിഹായ് മഞ്ചില്‍ നിന്നുമുള്ളവരും

കോണ്‍ഗ്രസിന്റെ ഓഫീസ് കാര്യങ്ങളിലും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിലും ഇടതുപക്ഷ ബന്ധമുള്ളവരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസയില്‍ നിന്നും റിഹായ് മഞ്ചില്‍ നിന്നുമുള്ളവര്‍ കോണ്‍ഗ്രസില്‍ കൂടുതലായി ചേര്‍ന്നുവെന്നാണ് കരുതുന്നത്. യുപി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് മുന്‍ ഐസ പ്രവര്‍ത്തകന്‍ മൊഹിത് പാണ്ഡെയാണ്.

ന്യൂനപക്ഷ സെല്‍ മേധാവി

ന്യൂനപക്ഷ സെല്‍ മേധാവി

റിഹായ് മഞ്ചുമായി ബന്ധമുണ്ടായിരുന്ന ഷാനവാസ് ഹുസൈന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ അധ്യക്ഷനാണ്. ചില തീവ്രവാദ സംഘങ്ങള്‍ക്ക് വേണ്ടി നേരത്തെ വാദിച്ചിരുന്നവരാണ് റിഹായ് മഞ്ച് എന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന യൂനുസ് മഞ്ചിനും റിഹായ് മഞ്ചുമായി ബന്ധമുണ്ടത്രെ.

 പരാതിക്കാരില്‍ കൂടുതലും ഇവര്‍

പരാതിക്കാരില്‍ കൂടുതലും ഇവര്‍

പാര്‍ട്ടിയുടെ ഭരണകാര്യങ്ങള്‍ നോക്കുന്ന ദിനേഷ് സിങും പഴയ ഐസ പ്രവര്‍ത്തകനാണെന്ന് പ്രിയങ്കാ ഗാന്ധി പുറത്താക്കിയ ചില നേതാക്കള്‍ പറയുന്നു. പഴയകാല കോണ്‍ഗ്രസ് നേതാക്കളാണ് ആരോപണം ഉന്നയിക്കുന്നവരില്‍ പ്രധാനികളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ തന്നെയാണ് എകെ ആന്റണിക്ക് വിഷയത്തില്‍ കത്തെഴുതിയിരിക്കുന്നത്.

പ്രിയങ്കയും സിന്ധ്യയും

പ്രിയങ്കയും സിന്ധ്യയും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പ്രിയങ്കയ്ക്ക് കിഴക്കന്‍ യുപിയുടെ ചുമതല അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കി. ഇദ്ദേഹം ഇന്ന് ബിജെപിയില്‍ ചേര്‍ന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണ് എന്നത് വേറെകാര്യം.

 കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി

കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി

യുപിയില്‍ പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി എന്നത് ശരിയാണ്. ഒട്ടേറെ മുതിര്‍ന്ന നേതാക്കളെ പ്രിയങ്ക മാറ്റി നിര്‍ത്തിയിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുകയോ പാര്‍ട്ടിയില്‍ നിന്ന് അകലുകയോ ചെയ്തു. ഇവരില്‍ ചിലരാണ് പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടതുപക്ഷവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.

കളം നിറഞ്ഞ് പ്രിയങ്ക

കളം നിറഞ്ഞ് പ്രിയങ്ക

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞു. അധികംവൈകാതെ ജ്യോതിരാദിത്യ സിന്ധ്യ യുപി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും പിന്‍മാറി. നിലവില്‍ പ്രിയങ്കയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ നോക്കുന്നത്. 2022ലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

എല്ലാം പുതിയ നേതാക്കള്‍

എല്ലാം പുതിയ നേതാക്കള്‍

പ്രിയങ്ക ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം യുപിയിലെ എല്ലാ കോണ്‍ഗ്രസ് ഘടകങ്ങളും പിരിച്ചുവിടുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പുതിയ നേതാക്കളാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് എകെ ആന്റണിക്ക് കത്ത് ലഭിച്ചതെന്ന് അഭിപ്രായമുള്ള നേതാക്കളും കോണ്‍ഗ്രസിലുണ്ട്.

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

English summary
Old Leaders In Uttar Pradesh Congress sent letter on Red Flag Infiltration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X